ബാക്ടീരിയകളുടെ കോളനിയായ ടൂത്ബ്രഷ്... ഏറ്റവും കൂടുതൽ അണുക്കൾ വായയിൽ...ഇന്ന് ഓറൽ ഹൈജീൻ ഡേ
നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ രോഗാണുക്കൾ ഉള്ളത് എവിടെയാണെന്ന് അറിയാമോ? അത് നമ്മുടെ വായയിൽ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും സംഗതി സത്യമാണ് . ഏതെങ്കിലും അസുഖം വരുന്നതുവരെ വായുടെ ശുചിത്വം നമ്മളത്ര ശ്രദ്ധിക്കാറില്ല എന്നതും വാസ്തവം .. വായയുടെ ശുചിത്വത്തിന്റെ പ്രാധാന്യം പങ്കുവെക്കുന്നതിനായാണ് എല്ലാവർഷവും ഓഗസ്റ്റ് 1 ഓറൽ ഹൈജീൻ ഡേയായി ആഘോഷിച്ചു വരുന്നത്. ഡോ. ജി.ബി. ഷാങ്ക് വാക്കറിന്റെ ജന്മദിനം പ്രമാണിച്ചാണ് ഇന്ന് ഓറൽ ഹൈജീൻ ഡേ ആയി ആചരിച്ചു വരുന്നത്.. ഈ സാഹചര്യത്തിൽ വായയുടെ ശുചിത്വത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വായയിലും പല്ലിലുമൊക്കെയുണ്ടാകുന്ന ചില മാറ്റങ്ങളും മറ്റ് രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പരിശോധിക്കാം.
കുട്ടിക്കാലം മുതൽ പല്ലു തേയ്ക്കുന്നവരാണ് നമ്മളെങ്കിലും ശരിയായി ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കുന്നവർ വളരെ ചുരുക്കമാണ് ..മേലെ ഭാഗത്തുള്ള പല്ലുകൾ ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്ന് താഴെ പല്ലിലേക്ക് ബ്രഷ് ചെയ്യണം. താഴത്തെ പല്ലുകൾ ബ്രഷ് ചെയ്യുമ്പോൾ താഴെ നിന്ന് മുകളിലേക്ക് ആയിട്ടാണ് ചെയ്യേണ്ടത്. ചവയ്ക്കുന്ന ഭാഗം (occlusal) മുന്നോട്ടു പിന്നോട്ടും മൃദുവായി ബ്രഷ് ചെയ്യേണ്ടതാണ്. ബ്രഷുകൾ തെരഞ്ഞെടുക്കുമ്പോൾ സോഫ്റ്റ് ബ്രഷ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പി.പി.എം ഫ്ലൂറയിഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതാണ് ഉചിതം. അതുപോലെ ബ്രൂഷിൽ നീട്ടി വലിച്ചു പേസ്റ്റ് എടുക്കുന്നവരാണ് മിക്കവാറും ..ഇത്പേ തെറ്റാണ് ..പേസ്റ്റെടുക്കുമ്പോൾ എപ്പോഴും ബ്രിസ്റ്റിൽസിനുള്ളിൽ പേസ്റ്റ് അമർത്തിവയ്ക്കണം. വളരെ കുറച്ച് പേസ്റ്റ് , ഒരു പയറു മണിയുടെ അത്രയും എടുത്താൽ മതി. ഏകദേശം രണ്ടു മിനിറ്റ് സമയം എടുത്ത് പല്ല് വൃത്തിയാക്കിയാൽ മതി ...4 -5 മിനിറ്റ് ശക്തിയായി പല്ലു തേച്ചാൽ 40 വയസ്സാകുമ്പോഴേയ്ക്കും തേയ്ക്കാൻ വായിൽ പല്ലുണ്ടാവില്ല ,..
രാവിലെ എഴുന്നേൽക്കുമ്പോൾ വായ വരണ്ടതായി തോന്നാറുണ്ടോ ? എങ്കിൽ നിങ്ങൾക്ക് പ്രമേഹം ഉണ്ട് എന്നതിന്റെ ലക്ഷണമാണ് ഇത് . വായ വരണ്ടുണങ്ങുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്. പ്രമേഹം വായിൽ ഉമിനീരിന്റെ അഭാവം ഉണ്ടാക്കും, ഇത് വായ വരണ്ടതാക്കും. അധിക ദാഹവും അനുഭവപ്പെടും. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ ഇത് അൾസർ, അണുബാധ, പല്ല് നശിക്കൽ എന്നിവയ്ക്കും കാരണമാകും.
ചിലരിൽ വളരെ സാവധാനത്തിൽ തൊടുമ്പോൾതന്നെ മോണയിൽനിന്ന് രക്തസ്രാവം ഉണ്ടാകും. പ്രത്യേകിച്ച് മോണയിൽ ഭക്ഷണാവശിഷ്ടങ്ങൾ ഒന്നും പറ്റിപ്പിടിച്ചിരിക്കാതെതന്നെ ഇങ്ങനെ രക്തം വരുന്നുണ്ടെങ്കിൽ പ്രമേഹരോഗത്തിന്റെ ലക്ഷണമാകാം
ഓറൽ കാൻഡിഡിയാസിസ് എന്നും അറിയപ്പെടുന്ന വായയിലെ പൂപ്പൽ അഥവാ ഓറൽ ത്രഷ് ഒരു ഫംഗസ് അണുബാധയാണ്. പ്രമേഹരോഗികളായ ആളുകൾ പലപ്പോഴും അണുബാധകൾക്കെതിരേ പോരാടാൻ ആൻറിബയോട്ടിക്കുകൾ കഴിക്കാറുണ്ട്. ഇതുമൂലം വായിലും നാവിലും ഫംഗസ് അണുബാധയുണ്ടാവാൻ സാധ്യതയേറെയാണ്. വായ, നാവ്, മോണ, കവിൾ, വായയുടെ മേൽഭാഗം എന്നിവയിൽ വേദനയുള്ള വെള്ളയും ചുവപ്പും ഉള്ള പാടുകൾ വായയിലെ പൂപ്പലിന്റെ സാധാരണ ലക്ഷണങ്ങളാണ്. ഈ പാടുകൾ വ്രണങ്ങളായി മാറാൻപോലും കാരണമാവും..പല്ലിൽ തേയ്മാനം ഉണ്ടാകുന്നത് ചിലപ്പോൾ അസിഡിറ്റി അഥവാ അൾസറിന്റെ ലക്ഷണമാകാറുണ്ട്
വായ്‌നാറ്റം ദന്തക്ഷയം, മോണരോഗം എന്നീ ദന്തരോഗങ്ങളുടെ മാത്രമല്ല ചിലപ്പോൾ വൃക്കരോഗം, ആമാശയരോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയുടെകൂടി ലക്ഷണമാകാം.
കവിൾ, ചുണ്ട്, നാവിന്റെ അടിഭാഗം, അണ്ണാക്കിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. ആഫ്തസ് അൾസർ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. വായ്പുണ്ണ് പൊതുവേ വൃത്താകൃതിയിലും വെളുപ്പ്, തവിട്ട്, മഞ്ഞ നിറങ്ങളിലും അഗ്രഭാഗം ചുവപ്പുനിറത്തിലുമാണ് കാണുന്നത്. 25 മില്ലിമീറ്റർവരെ വ്യാപ്തിയുള്ള മൈനർ മൗത്ത് അൾസർ മറ്റ് ചികിത്സകളൊന്നും നടത്താതെ മാറുന്നു.
എന്നാൽ താരതമ്യേന വലിയ വായ്പുണ്ണുകൾ , മേജർ മൗത്ത് അൾസറുകൾ...
കൂട്ടമായുള്ള ചെറിയ വ്രണങ്ങളായ ഹെർപെറ്റിക് ഫോം അൾസർ എന്നിവയ്ക്ക് ചികിത്സ ആവശ്യമാണ്
രോഗപ്രതിരോധശേഷിയിലുള്ള കുറവ്, പോഷകാഹാര ന്യൂനത, വിറ്റാമിൻ ബി12, സിങ്ക്, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയുടെ അഭാവം, ചില ഗുളികകളുടെ പാർശ്വഫലമായും അസിഡിറ്റി, ദഹനേന്ദ്രിയരോഗങ്ങളുള്ളവർ, വൈറൽ പനി, ബ്രെഷ് തട്ടി ഉണ്ടാകുന്ന മുറിവ്, മുർച്ചയുള്ള പല്ലുകൾ, വെപ്പുപല്ലുകൾ, മാനസികസമർദം, അമിതഭാരം ഇതൊക്കെ വായ്പുണ്ണിന് കാരണമായേക്കാം
ധാരാളം വെള്ളം കുടിക്കുക, മുരിങ്ങയില, കാരറ്റ്, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, മാനസികസമർദം കുറയ്ക്കാൻ ലഘുവ്യായാമങ്ങളും യോഗയും ശീലമാക്കാം. ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾകൊള്ളുക, ലീഗ്‌നോകെയ്ൻ ജെൽ, മൗത്ത് വാഷുകൾ എന്നിവ ഡോക്ടറുടെ നിർദേശാനുസരണം ഉപയോഗിച്ചും വായ്പുണ്ണിന്റെ തീവ്രത കുറയ്ക്കാം.
വായ വൃത്തിയോടെ സംരക്ഷിക്കുക എന്നത് തന്നെയാണ് പ്രധാന പോംവഴി
https://www.facebook.com/Malayalivartha