കാന്‍സറിനെ തടയാന്‍ വെളുത്തുള്ളി
വെളുത്തുള്ളിയുടെ ഔഷധഗുണങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. പാചകം ചെയ്യുമ്പോള്‍ വെള്ളുത്തുള്ളിയുടെ ഗുണങ്ങള്‍ ഏറെക്കുറെ നഷ്ടപ്പെടും. അതുകൊണ്ടു തന്നെ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഉത്തമം. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് കാന്‍സറിനെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. എന്നാല്‍ അതിന് ചില രീതികളുണ്ട്.
വെളുത്തുള്ളി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉത്തമമാണ്. അതുപോലെ തന്നെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളി നല്ലതാണ്. വെളുത്തുള്ളിയിലെ ഒരു ഘടകം സള്‍ഫൈഡായി മാറി വൈറ്റമിന്‍ ബി 6മായും വൈറ്റമിന്‍ സിയുമായും ചേര്‍ന്ന് ശരീരത്തിന് അത്യാവശ്യമായ ആന്റിഓക്‌സൈഡായി മാറുന്നു. എല്ലാ ദിവസവും അരടീസ്പൂണ്‍ വെളുത്തുള്ളി കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ എങ്ങനെ കഴിക്കുന്നു എന്നതാണ് പ്രധാനം.
വെളുത്തുള്ളി നന്നായി ചതച്ച് കഴിച്ചാല്‍ മാത്രമേ അതിലെ ഘടകങ്ങള്‍ സള്‍ഫൈഡായി മാറുന്നുള്ളു. കാന്‍സര്‍ സെല്ലുകളെ വളരാതെ തടയാന്‍ ചതച്ച വെളുത്തുള്ളി കഴിക്കുന്നതാണ് ഉത്തമം. ട്യൂമര്‍ സെല്ലുകളെ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ആന്റി ഓക്‌സൈഡുകള്‍ നിര്‍വീര്യമാക്കും.
വെളുത്തുള്ളിയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി വൈറല്‍ സവിശേഷതയുമുണ്ട്. ഗര്‍ഭിണികള്‍ക്ക് വെളുത്തുള്ളി നല്‍കുന്നത് നല്ലതാണ്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് വെളുത്തുള്ളി നല്ലതാണ്.
വെളുത്തുള്ളി ചതച്ചത് അല്പം തൈരിനൊപ്പം ചേര്‍ത്ത് ഉപ്പും കുരുമുളകും മിക്‌സ് ചെയ്ത് ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്നതാണ് ഉത്തമം. എന്നാല്‍ അരടീസ്പൂണ്‍ വെളുത്തുള്ളി മാത്രമേ ഒരു ദിവസം ഉപയോഗിക്കേണ്ടതുള്ളു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha