ആധുനിക ചികിത്സ വേണ്ടെന്നു വെച്ച് മരണത്തിനു കീഴടങ്ങിയ സെലിബ്രിറ്റികൾ ഇവർ ആണ് ;അലോപ്പതി മരുന്നുകള്‍ കടലില്‍ എറിയണമോ ? ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധവൈദ്യം, പ്രകൃതി ചികിത്സ ..യുനാനി ..ചികിത്സാ രീതി... ഏതാണുത്തമം ?
ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധവൈദ്യം, പ്രകൃതി ചികിത്സ ..യുനാനി ..ചികിത്സാ രീതി... ഏതാണുത്തമം ?എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം പറയാനാവില്ല. അവനവന്‍റെ ശരീരത്തിനെ മനസ്സിലാക്കി, സമഗ്രമായൊരു സമീപനം, അതാണുത്തമം. മറ്റുചിലരാകട്ടെ, രോഗം എന്തായാലും അവര്‍ സ്വീകരിച്ചിരിക്കുന്ന ചികിത്സാരീതി തന്നെയാണ് ഉത്തമം, എന്നാണയിട്ടു പറയുന്നു. ഇതിനിടയില്‍ വേറെ ചിലരെ കുഴയ്‌ക്കുന്നത്, രോഗചികിത്സയ്ക്ക് ഏതു വഴിയാണ് സ്വീകരിക്കേണ്ടതെന്ന പ്രശ്‌നമാണ്.ഓരോരുത്തരുടെയും ശരീര പ്രകൃതിയും രോഗത്തിന്റെ കാഠിന്യവും അനുസരിച്ച് ചികിത്സാരീതിയും മാറേണ്ടതാണ് .
ഉദാഹരണത്തിന് സംവിധായകൻ പത്മരാജൻ രോഗാതുരനായ കാലഘട്ടത്തില്‍ പൂജയും ഹോമവും ആയുര്‍വേദ ചികിത്സയും ആണ് എടുത്തിരുന്നത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു. ഇത് അറിവില്ലായ്മ മാത്രമാണെന്ന് പറഞ്ഞാൽ സിനിമാപ്രേമികൾ കയർത്തുകയറും . പക്ഷെ അദ്ദേഹത്തിന്റെ ഇത്തരമൊരു പ്രവൃത്തിയെ പിന്നെന്തുപറയും? കൃത്യമായ അലോപ്പതി ചികിസ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ കുറച്ചുകാലം കൂടി ജീവിക്കുമായിരുന്നു എന്ന് അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവർ പറഞ്ഞാൽ തെറ്റ് പറയാമോ ?
അതുപോലെ ലക്ഷ്മിതരുവും മുള്ളാത്തയും കൊണ്ട് ക്യാൻസറിന് ചികിത്സ തേടിയിരുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ച് ജിഷ്ണു തന്റെ മരണത്തിന്റെ അവസാന നാളുകളില്‍ ഫേസ്‌ബുക്കില്‍ എഴുതിയിരുന്നു. ഇതിന്റെ പിന്നാലെ പോയതുകൊണ്ട് തന്റെ അസുഖം മൂര്‍ച്ഛിക്കയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആലപ്പുഴയില്‍ ഉള്ള ഒരു പ്രകൃതി ചികിത്സകന്റെ വാക്ക് കേട്ട് ക്യാൻസറിന് പ്രകൃതി ചികിത്സ നടത്തിയാണ് അബി എന്ന മിമിക്രി കലാകാരൻ മണ്‍മറഞ്ഞു പോയത്.
ആരോഗ്യമെന്നും രോഗമെന്നും ഉള്ളത് വ്യത്യസ്‌തമായ രണ്ടവസ്ഥകളാണ്. രോഗങ്ങള്‍ രണ്ടുവിധത്തിലാണ്. ഒന്നാമത്തേത് പുറത്തുനിന്ന് നമ്മെ ബാധിക്കുന്നത്, പലതരത്തിലുള്ള രോഗാണുക്കള്‍ മൂലം പിടിപെടുന്ന അസുഖങ്ങള്‍. അവയെ നേരിടേണ്ടത് ഒരു പ്രത്യേക രീതിയിലൂടെയാണ്. അതിന് ഏറ്റവും ഫലപ്രദമായി കണ്ടുവരുന്നത് അലോപ്പതി ചികിത്സ തന്നെ ആണെന്നതിൽ സംശയമില്ല .
എന്നാൽ അവനവന്‍ തന്നെ ഉണ്ടാക്കിത്തീര്‍ക്കുന്ന ജീവിത രീതികളും ചിന്തകളും കൊണ്ട് ശരീരത്തിനകത്ത് നിന്ന് തന്നെ ഉണ്ടാകുന്ന രോഗങ്ങൾക്ക് ആയുർവേദവും ഹോമിയോവും പ്രകൃതി ചികിസയുമൊക്കെ ഗുണകരമാകാറുണ്ട്. ഭക്ഷണ നിയന്ത്രങ്ങളും വ്യായാമങ്ങളും യോഗയുമൊക്കെ ഗുണം ചെയ്യും .
രോഗിയുടെ സ്ഥിതി വളരെ ഗുരുതരമാണെങ്കില്‍, ഒരു ആയുര്‍വേദ വൈദ്യനെയോ സിദ്ധവൈദ്യനെയോ യുനാനി ചികിസകനെയോ കാണുന്നത് അബദ്ധമായിരിക്കും. ആകപ്പാടെ ഒരു ശമനം കിട്ടിയതിനുശേഷം ഇത്തരം ചികിത്സകൾക്ക് പോകുന്നതായിരിക്കും ബുദ്ധി. അടിയന്തിരാവസ്ഥയെ നേരിടാന്‍ അലോപ്പതിതന്നെയാണ് നല്ലത്. എന്നാല്‍, രോഗത്തിന്‍റെ പ്രാരംഭദശയില്‍, വൈഷമ്യങ്ങള്‍ കൂടുതല്‍ കഠിനമാവുന്നതിനുമുമ്പ് നിങ്ങള്‍ക്ക് ആയുര്‍വേദമൊ, ഹോമിയോപ്പതിയൊ പരീക്ഷിച്ചുനോക്കാം. രണ്ടു രീതികളും വളരെ ഫലപ്രദമായിട്ടുള്ളതാണ്.. നമ്മുടെ ശരീരത്തെ ആരോഗ്യത്തോടുകൂടിയും, കാര്യക്ഷമതയോടുകൂടിയും നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍, നമ്മള്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്നുള്ള ചിന്താഗതിയിലും തെറ്റൊന്നുമില്ല ..ശരീരത്തിന് പുനരുജ്ജീവനം നല്‍കുന്ന സിദ്ധവൈദ്യം, പ്രതിരോധ വശത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന യുനാനി, ആയുസ്സിന്റെ ശാസ്ത്രമായ ആയുർവേദം എന്നിവയ്‌ക്കെല്ലാം അതിന്റേതായ ഗുണ വശങ്ങൾ ഉണ്ട് .
ആധുനിക ചികിത്സയെ ഭയപ്പെട്ടിരുന്ന ആളായിരുന്നു ലോഹിതദാസ്. അദ്ദേഹത്തിനോട് മമ്മൂട്ടി പലപ്രാവശ്യം ചികിത്സ എടുക്കാൻ പറഞ്ഞിട്ടും ഒഴിഞ്ഞു മാറിയിരുന്നായി പറയപ്പെടുന്നു.
ഇന്ന് യുനാനി കേരളത്തിലെ ജനങ്ങൾക്കിടയിലും വളരെയധികം വിശ്വാസം നേടിയിട്ടുണ്ട്. ഇന്ത്യൻ ഗവൺമെന്റിന്റെ ആയുഷ് സ്ട്രീമിന് കീഴിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഐഎസ്‌എം (ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ) വകുപ്പിന് കീഴിൽ ഒരു സർക്കാർ ഡിസ്പെൻസറിയും നാഷണൽ ഹെൽത്ത് മിഷനും നാഷണൽ ആയുഷ് മിഷനും കീഴിലുള്ള 20 ഡിസ്പെൻസറികളും, എറണാകുളം ജില്ലയിലെ എടത്തലയിലും കണ്ണൂർ ജില്ലയിലെ പാട്യം പഞ്ചായത്തിലും ഉള്ള യൂനാനി ഗവേഷണ യൂണിറ്റുകളും ഉണ്ട്. കോഴിക്കോട് ജില്ലയിൽ സ്വകാര്യമേഖലയിൽ ഒരു യുനാനി മെഡിക്കൽ കോളേജും ഇതുകൂടാതെ, സ്വകാര്യമേഖലയിൽ 100-ലധികം യുനാനി ക്ലിനിക്കുകളും ആശുപത്രികളും 5 നിർമ്മാണ യൂണിറ്റുകളും ഉണ്ട്.
എന്നാൽ ആധുനിക ചികിത്സ നിഷേധിച്ചുകൊണ്ട് മരണത്തിന് വഴങ്ങിക്കൊടുത്ത സെലിബ്രിറ്റികളെക്കുറിച്ചുള്ള ചർച്ച സിദ്ധിഖിന്റെ മരണത്തോടെ ശക്തിയായിട്ടുണ്ട് ..ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുരോഗമനം പറയുന്ന ശ്രീനിവാസൻ, പ്രകൃതി ചികിത്സയുടെ വലയില്‍ വീണുപോയതാണ്..മോഡേണ്‍ മെഡിസിന്റെ സഹായം കൊണ്ടാണ് അദ്ദേഹത്തിന് ജീവിതം ഇപ്പോള്‍ നീട്ടിക്കൊണ്ടു പോകാൻ കഴിയുന്നത്. അലോപ്പതി മരുന്നുകള്‍ കടലില്‍ എറിയണം എന്നാണ് അദ്ദേഹം ഒരിക്കല്‍ എഴുതിയത്.
ലിവര്‍ സിറോസിസ് ആയിട്ടും ചികിത്സിക്കാതെ കൊണ്ട് നടന്നതുകൊണ്ടാണ് കൊച്ചിൻ ഹനീഫാ അകാല ചരമം പ്രാപിച്ചത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. മദ്യപിക്കാത്ത വ്യക്തിയായിരുന്നു കൊച്ചിൻ ഹീനീഫ. അദ്ദേഹത്തിന് നോണ്‍ ആള്‍ക്കഹോളിക് ലിവര്‍ സിറോസിസാണ് വന്നത്.
ലക്ഷ്മിതരുവും മുള്ളാത്തയും കൊണ്ട് ക്യാൻസറിന് ചികിത്സ തേടിയിരുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ച് ജിഷ്ണു തന്റെ മരണത്തിന്റെ അവസാന നാളുകളില്‍ ഫേസ്‌ബുക്കില്‍ എഴുതിയിരുന്നു. ഇതിന്റെ പിന്നാലെ പോയതുകൊണ്ട് തന്റെ അസുഖം മൂര്‍ച്ഛിക്കയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആലപ്പുഴയില്‍ ഉള്ള ഒരു പ്രകൃതി ചികിത്സകന്റെ വാക്ക് കേട്ട് ക്യാൻസറിന് പ്രകൃതി ചികിത്സ നടത്തിയാണ് അബി എന്ന മിമിക്രി കലാകാരൻ മണ്‍മറഞ്ഞു പോയത് എന്ന് ആരോപണമുണ്ട് .
ക്യാൻസറിന് അലോപ്പതി ചികിത്സ സ്വീകരിച്ചവരാണ് മലയാളത്തില്‍ ഇന്നസെന്റും മമ്ത മോഹൻദാസും ആണ്. അവര്‍ അധുനിക ചികത്സ എടുക്കുകയും കാൻസറിനെ അതിജീവിക്കയും ചെയ്തു. ഇന്നസെന്റ് മരിച്ചതും അര്‍ബുദരോഗം കൊണ്ടായിരുന്നില്ല. ചികിസരീതികളെല്ലാം നല്ലത് തന്നെ . പക്ഷെ ആധുനിക അലോപ്പതി ചികിത്സയ്ക്കും പാർശ്വഫലങ്ങൾ ധാരാളമുണ്ട് . എന്നാൽ ഗുരുതരാവസ്ഥയിലുള്ള രോഗിയ്ക്ക് ദൈവം ആയുസ്സ് കല്പിച്ചിട്ടുണ്ടെങ്കിൽ രോഗിയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകുന്നത് അലോപ്പതി തന്നെയാണ്.
https://www.facebook.com/Malayalivartha