ബ്രസീലില്‍ കൊതുക് പടര്‍ത്തുന്ന വൈറസ് മൂലം 2,400 ഓളം കുട്ടികളില്‍ ബുദ്ധിമാന്ദ്യം
ബ്രസീലിയന്‍ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ കഴിഞ്ഞവര്‍ഷം മാത്രം 147 കുട്ടികളില്‍ കൊതുക് പടര്‍ത്തുന്ന സീക്കാ എന്ന പേരില്‍ അറിയപ്പെടുന്ന രോഗാണു മൂലം ബുദ്ധിമാന്ദ്യം ബാധിക്കുന്നതായി സ്ഥിരീകരിച്ചു. ഈ വൈറസ് ആദ്യമായി കണ്ടെത്തിയത് 70 വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയിലെ കുരങ്ങുകളിലാണ്. മനുഷ്യ ശരീരത്തില്‍ സാവധാനം പ്രവര്‍ത്തിച്ചുതുടങ്ങുന്ന ഈ രോഗാണു നാഡീ വ്യൂഹത്തെയാണ് ബാധിക്കുക. ഇത് ചിലപ്പോള്‍ മരണത്തിലേക്കുവരെ നയിച്ചേക്കാം. ബ്രസിലില്‍ 2,400 ഓളം കുട്ടികളില്‍ വൈറസ് ബാധ മൂലം ബുദ്ധിമാന്ദ്യം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 29 കുട്ടികള്‍ മരിച്ചു. ബ്രസിലില്‍ ഒരു കുട്ടിയിലാണ് വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത് തലയോട് ചുരുങ്ങിയ അപൂര്‍വ്വമായ അവസ്ഥയിലായിരുന്നു കുട്ടി. മരണത്തിന് കീഴടങ്ങിയ കുട്ടീയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനയില്‍ അമ്മയുടെ ശരീരത്തിലും വൈറസിനെ കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം വൈറസ് വളരുന്നതിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. 2013 ല്‍ ഫ്രഞ്ച് അധീന പോളീക്ഷ്യന്‍ ദ്വീപുകളില്‍ വ്യാപിച്ച വൈറസ് ബാധയില്‍ 28,000 ത്തോളം ആളുകള്‍ രോഗബാധമൂലം ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തിയിരുന്നു. ഇപ്പോള്‍ വൈറസ് ബ്രസിലിലേയ്ക്കും എത്തിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് ലോകാരോഗ്യ സംഘന രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha