കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് അമര
നമ്മുടെ വീട്ടു മുറ്റത്ത് കാണപ്പെടുന്ന അമരച്ചെടി പ്രോട്ടീനുകളുടെയും വിറ്റമിനുകളുടെയും ഒരു കലവറയാണ്. 100 ഗ്രാം വേവിച്ച അമരപ്പയറില്‍ ഏതാണ്ട് എട്ടു ഗ്രാമോളം പ്രോട്ടീനുണ്ട്. കാത്സ്യവും അയണുമുണ്ട്. 20 ശതമാനത്തോളം മഗ്‌നീഷ്യവുമുണ്ട്.
പാചകം ചെയ്ത അമരയിലകളില്‍ വിറ്റമിന്‍ എ, വിറ്റമിന്‍ സി, ഫോളേറ്റ് എന്നിവ ധാരാളമുണ്ട്. കൂടാതെ കാത്സ്യം, അയണ്‍, പൊട്ടാസ്യം, സിങ്ക് എന്നിങ്ങനെ നിരവധി ധാതുക്കളുമുണ്ട്. മറ്റു ധാന്യങ്ങളിലോ സസ്യങ്ങളിലോ അധികം ഇല്ലാത്ത അമിനോആസിഡായ ലൈസിന്‍ അമരപ്പയറില്‍ ഉണ്ട്. ഗോതമ്പിലും മറ്റുമുള്ള പ്രോട്ടീന്‍ പോലെ ഗ്ലൂട്ടന്‍ ഉള്ള പ്രോട്ടീനല്ല അമരപ്പയറിലേത്. ഇതുമൂലം ഗ്ലൂട്ടന്‍ സെന്‍സിറ്റീവായവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കാനുള്ള സ്രോതസായി അമരപ്പയറിനെ കണക്കാക്കാം.
അമരപ്പയറും എണ്ണയും അമിത രക്തസമ്മര്‍ദമുള്ളവര്‍ക്കും ഹൃദയധമനീ രോഗങ്ങളുള്ളവര്‍ക്കും ഏറെ ഗുണകരമാണെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പതിവായി കഴിച്ചാല്‍ രക്തസമ്മര്‍ദവും കൊളസ്‌ട്രോള്‍ നിരക്കും നിയന്ത്രിച്ചു നിര്‍ത്താം. ഇക്കാര്യങ്ങളില്‍ ഓട്‌സിനു സമാനമായ പ്രവര്‍ത്തനമാണത്രേ അമരപ്പയറിന്റേത്. ഓട്‌സിനെ ഇതിനു സഹായിക്കുന്നത് അതിലടങ്ങിയിരിക്കുന്ന വെള്ളത്തിലലിയുന്ന നാരുകളാണെങ്കില്‍ അമരപ്പയറിന്റെ കാര്യത്തില്‍ പ്ലാന്റ് സ്റ്റനോളുകളും സ്‌ക്വയലിന്‍ എന്ന ഘടകവുമാണ്.
എന്നാല്‍, ചില ദോഷങ്ങള്‍ കാണാതെ പോകരുതല്ലോ. ചിലയിനം അമരപ്പയറുകളിലെങ്കിലും ദോഷകാരികളായ ഘടകങ്ങളുണ്ടെന്നു നിരവധി പഠനങ്ങള്‍ പറയുന്നു. എന്നാല്‍, ഇവ നന്നായി വേവിക്കുന്നതിലൂടെ ദോഷകാരികളായ ഘടകങ്ങള്‍ മാറുമെന്നും തെളിഞ്ഞിട്ടുണ്ട്.
പത്തുഗ്രാം അമരവേര് പശുവിന്‍ പാലിലരച്ചു കലര്‍ത്തി രാവിലെയും വൈകുന്നേരുവുമായി മൂന്നാഴ്ച തുടര്‍ച്ചയായി കഴിച്ചാല്‍ അസ്ഥിസ്രാവം, മൂത്രച്ചൂട് എന്നിവ കുറയും. ചുണ്ടു വീങ്ങിയാല്‍ അമരക്ക ചവച്ച് ഇടയ്ക്കിടെ ചുണ്ടില്‍ പുരട്ടിയാല്‍ മതി വീക്കം ശമിക്കും.
മൂത്രം പോകാതെ വന്നാല്‍ അമരവേരരച്ചു കലത്തി പശുവിന്‍പാലില്‍ സേവിക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha