സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ കൈക്കൊള്ളേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ കൈക്കൊള്ളേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി.
നിപ വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും പന്നികളില്‍ നിന്നും മനുഷ്യരിലേക്കുമാണ് പടരുന്നത്. എന്നാല്‍, കേരളത്തില്‍ ഇതുവരെ വളര്‍ത്തു മൃഗങ്ങളില്‍ രോഗം സ്ഥിരീകരിക്കുകയോ അവരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയോ ചെയ്തിട്ടില്ല.
പഴംതീനി വവ്വാലുകള്‍ വൈറസിന്റെ സ്വാഭാവിക വാഹകരാണെങ്കിലും ഇവ സാധാരണയായി രോഗലക്ഷണങ്ങള്‍ കാണിക്കുകയോ മരണപ്പെടുകയോ ചെയ്യില്ലെന്ന് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സ് സെന്ററിലെ ശാസ്ത്രജ്ഞര്‍ .
https://www.facebook.com/Malayalivartha