രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഇളനീര്‍ ഉത്തമം
ഇളനീരിന് വളരെയേറെ ഗുണങ്ങളുണ്ട്. ക്ഷീണമകറ്റി ഉന്‍മേഷം സ്വന്തമാക്കാന്‍ പ്രകൃതിദത്തമായ ഈ പാനീയം കുടിച്ചാല്‍ മതി. കരിക്കിന്‍ വെള്ളത്തില്‍ ധാരാളം ആന്റി ഓക്‌സിഡന്റ്‌സും മിനറല്‍സും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, ബി കോംപ്ലക്‌സ് വൈറ്റമിനുകള്‍, പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, മാംഗനീസ് എന്നിവയാല്‍ സമൃദ്ധമാണിത്.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ മതി. പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന ചുളിവുകള്‍ തടയാനും കരിക്കിന്‍ വെള്ളത്തെ കൂട്ടു പിടിക്കാം. മികച്ച ദാഹശമിനിയാണിത്. നിര്‍ജലീകരണം തടയാന്‍ ഇളനീരിനു കഴിയും. അതിസാരം, കടുത്ത ഛര്‍ദിമുലമുള്ള നിര്‍ജലീകരണം എന്നിവ തടയാന്‍ രോഗികള്‍ക്ക് ധാരാളം ഇളനീരു കുടിക്കാന്‍ കൊടുക്കാം. ദഹനക്കേടിനു പ്രതിവിധിയായും ഇതുപയോഗിക്കാം.
ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവു നിയന്ത്രിക്കാന്‍ ഇളനീരിനു കഴിയും. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഇളനീരിനെ ആശ്രയിക്കാം. ഹൃദയത്തിലെ മോശം കൊളസ്‌ട്രോളിന്റെ ( എല്‍ഡിഎല്‍) അളവു കുറച്ച് നല്ല കൊളസ്‌ട്രോളിന്റെ (എച്ച്ഡിഎല്‍) അളവു കൂട്ടി ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഇളനീരിനു കഴിയും.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഴ്ചയില്‍ മൂന്നു നാലു തവണ ഇളനീരു കുടിച്ചാല്‍ മതി. മൈഗ്രേന്‍ പോലുള്ള കടുത്ത തലവേദന അകറ്റാന്‍ ഇളനീരു കുടിച്ചാല്‍ മതി. ഇതിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം കടുത്ത തലവേദന നിയന്ത്രിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ഇളനീരിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സഹായിക്കും. പ്രമേഹ രോഗികളുടെ ശരീരഭാരം നിയന്ത്രിക്കാനും കൈകാലുകളിലെ മരവിപ്പകറ്റാനും ഇളനീരിനു കഴിയും.
മൂത്രാശയ രോഗങ്ങള്‍ക്കൊരു പരിഹാര മാര്‍ഗമാണിത്. മൂത്രാശയ അണുബാധ ഒഴിവാക്കാന്‍ ഇളനീരു കുടിക്കാം. മൂത്രാശയ കല്ലിനെ പുറന്തള്ളാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇളനീരിനു കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha