നിപാ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെയുള്ള പൊതു നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ ഒന്നുവരെ തുടരാന്‍ വിദഗ്ധ സമിതി യോഗ തീരുമാനം
നിപാ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെയുള്ള പൊതു നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ ഒന്നുവരെ തുടരാന്‍ വിദഗ്ധ സമിതി യോഗം തീരുമാനം.
നിപാ വൈറസ് ബാധ നിയന്ത്രണവിധേയമായെങ്കിലും ജാഗ്രത പൂര്‍ണമായും കൈവിടാനാകില്ലെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചതായി കലക്ടര്‍ എ ഗീത അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം നിരീക്ഷണത്തില്‍ തുടരണം.
ഒരു നിപാ പരിശോധനാഫലം കൂടി നെഗറ്റീവായി. തിങ്കളാഴ്ച പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിലവില്‍ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നിപാ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകിട്ട് അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha