ചരിത്രനേട്ടം കൈവരിച്ച് എറണാകുളം ജനറല്‍ ആശുപത്രി.... 28 ഹെര്‍ണിയ ശസ്ത്രക്രിയകള്‍ ഒരു ദിവസം നടത്തിയാണ് നേട്ടത്തിന് അര്‍ഹത നേടിയത്
ചരിത്രനേട്ടം കൈവരിച്ച് എറണാകുളം ജനറല്‍ ആശുപത്രി.... 28 ഹെര്‍ണിയ ശസ്ത്രക്രിയകള്‍ ഒരു ദിവസം നടത്തിയാണ് നേട്ടത്തിന് അര്‍ഹത നേടിയത്.
താക്കോല്‍ദ്വാര ശാസ്ത്രക്രിയയിലൂടെയാണ് 28 ഹെര്‍ണിയ കേസുകള്‍ ചെയ്തത്. സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സജി മാത്യു, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. മധു, ഡോ. സൂസന്‍, ഡോ. രേണു, ഡോ. ഷേര്‍ളി എന്നിവര്‍ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
എറണാകുളത്തെയും സമീപങ്ങളിലുള്ള രോഗികളില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ഹെര്‍ണിയ കേസുകള്‍ വളരെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിലും കോവിഡാനന്തര കാലഘട്ടമായതിനാലുമാണ് ലാപ്രോസ്‌കോപ്പിക് ഹെര്‍ണിയ റിപ്പയര്‍ ക്യാമ്പ് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ വ്യാപകമായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് എറണാകുളം ജനറല്‍ ആശുപത്രി.
പ്രതിമാസം എണ്ണൂറോളം സര്‍ജറികള്‍ വിവിധ വിഭാഗങ്ങളായി നടക്കുന്നു. ഇതില്‍ പത്ത് ശതമാനവും ലാപ്രോസ്‌കോപ്പിക് സര്‍ജറിയാണ്.
"
https://www.facebook.com/Malayalivartha