ആലുവ ജില്ലാ ആശുപത്രിയില്‍ നാറ്റ് ടെസ്റ്റിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് വീണ ജോര്‍ജ്
ആലുവ ജില്ലാ ആശുപത്രിയില്‍ നാറ്റ് ടെസ്റ്റിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് വീണ ജോര്‍ജ്. രക്തദാനം നടത്തുമ്പോള്‍ രക്തത്തിലൂടെ മഞ്ഞപ്പിത്തം പകരുന്നത് തടയാന്‍ ഈ ടെസ്റ്റ് സഹായകരമാകും.
കൂടുതല്‍ ജീവനക്കാരെ ആലുവ ജില്ലാ ആശുപത്രിയില്‍ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.ആയുഷ് പദ്ധതിയില്‍ പെടുത്തി ആലുവ മുനിസിപ്പാലിറ്റിയില്‍ ഹോമിയോ ഡിസ്പന്‍സറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ പരമാവധി രോഗി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ആലുവ ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച ജെറിയാട്രിക് വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍ ദൈര്‍ഘ്യം കൂടിയ സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ വയോജനങ്ങളുടെ ചികിത്സയ്ക്കും ക്ഷേമത്തിനും വലിയ പ്രാധാന്യമാണുള്ളത്. ആലുവ ജില്ലാ ആശുപത്രിയില്‍ ജെറിയാട്രിക് വാര്‍ഡ് നിര്‍മിച്ചിട്ടുള്ളത് മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയാണ് .
"
https://www.facebook.com/Malayalivartha