"സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരിലും പോസ്‌റ്റ്‌പാര്‍ട്ടം ഡിപ്രഷനുണ്ടാകും"..! ഗവേഷകരുടെ വെളിപ്പെടുത്തലുകൾ..!
പ്രസവം കഴിഞ്ഞ 50 ശതമാനം സ്ത്രീകളിലും പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ചെറിയ തോതിൽ ആരംഭിക്കുന്ന ഈ മാനസിക സമ്മർദ്ദം ദൈനംദിന ജീവിതത്തെ ബാധിക്കുകയും കുഞ്ഞിന്‍റെ ജീവനുപോലും ഭീഷണിയായി മാറാറുണ്ട്.
ഗര്‍ഭാവസ്ഥയുടെ അവസാനം തൊട്ട്, കുഞ്ഞുണ്ടായി ഏതാനും മാസം വരെ ഇത് നീണ്ടുനിൽക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
അമ്മയാവുന്ന ഒമ്പതിൽ ഒരാള്‍ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നുണ്ടെന്നാണ്. മുമ്പെല്ലാം സ്ത്രീകള്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഇത് എന്താണെന്നുള്ള തിരിച്ചറിവില്ലാത്തതിനാല്‍ തന്നെ ഫലപ്രദമായി ഇതിനെ ചെറുക്കാനോ, അതിജീവിക്കാനോ എല്ലാം ഏറെ പ്രയാസം നേരിട്ടവര്‍ നിരവധിയാണ്. മാത്രമല്ല, കുടുംബത്തില്‍ നിന്നും പങ്കാളിയില്‍ നിന്നും പിന്തുണയില്ലാത്തതും കൂടുതലായി സ്ത്രീകളെ ബാധിച്ചിരുന്നു.
എന്നാൽ ഇതെല്ലം ഒരുവിധം എല്ലാവർക്കും അറിയാം ...... എന്നാൽ പരുഷന്മാർക്കും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ... എല്ലാവരും ചിന്തിക്കും പുരുഷന്മാർക്ക് എന്തിനാ ഡിപ്രഷൻ വരുന്നത് ? സ്ത്രീകൾക്കല്ലേ വരേണ്ടത് ? പുരുഷന്മാർക്ക് എന്തിനാ ടെൻഷൻ ..? ഇതെല്ലാമല്ലേ എല്ലാവരും ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ ?
ഇപ്പോഴിതാ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുമായി ബന്ധപ്പെട്ട് വരുന്നൊരു പഠനറിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്.
അമ്മമാരെ മാത്രമല്ല ചിലപ്പോഴൊക്കെ അച്ഛന്മാരെയും പോസ്‌റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കാമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് .
കുഞ്ഞ് ജനിച്ച ശേഷം, 30 ശതമാനം അച്ഛന്മാര്‍ക്ക് പോസ്‌റ്റ്‌പാര്‍ട്ടം ഡിപ്രഷനു സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ഇലിനോയ് ചിക്കാഗോ
സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് . ബിഎംസി പ്രെഗ്‌നന്‍സി ആന്‍ഡ് ചൈല്‍ഡ് ബര്‍ത്ത് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
"കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച സമ്മർദവും ഭയവും ഉത്‌കണ്‌ഠയുമെല്ലാം പല അച്ഛന്മാരും അനുഭവിക്കാറുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. സാം വെയ്‌ന്‍ റൈറ്റ് പറഞ്ഞു" . ജോലിഭാരവും , കുഞ്ഞിനെ നോക്കലും, ബാലന്‍സ് ചെയ്‌തു കൊണ്ട് പോകുന്നതും ,പങ്കാളിയോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതും ,പല അച്ഛന്മാര്‍ക്കും വെല്ലുവിളി ഉയര്‍ത്താറുണ്ട് . എന്നാല്‍ ആരും ഇതിനെക്കുറിച്ച് തിരക്കാത്തതിനാല്‍ പല പുരുഷന്മാരും ഇതെല്ലാം നിശ്ശബ്ദം അനുഭവിക്കുകയാണ് പതിവെന്നും ഗവേഷകർ പറയുന്നു .
ഇതുമാത്രമല്ല കുടുംബബന്ധങ്ങൾ തമ്മിൽ ഒരുമയില്ലാത്തതും ഇതിനൊരു കാരണം തന്നെയാണ് . പണ്ടുകാലത്ത് കൂട്ടുകുടുംബം പോലെ കഴിയുമ്പോൾ പുരുഷന്മാർക്ക് അതികം സ്ട്രെസ് ഉണ്ടാകുന്നില്ല .കുഞ്ഞുങ്ങളെ നോക്കാനും പരിപാലിക്കാനും എല്ലാം ആളുകളുണ്ടയിരുന്നു . എന്നാൽ ഇന്ന് മാറ്റങ്ങൾ വന്നപ്പോൾ അവരെ പരിപാലിക്കുന്നതും എല്ലാം കൂടി ചുമതലകൾ കൂടി ഇതും പുരുഷന്മാരുടെ സ്ട്രെസ് വർധിപ്പിക്കുന്നു .
പങ്കാളിയുടെ ഈ പ്രശ്നങ്ങൾ അമ്മമാരിലും പോസ്‌റ്റ് പാര്‍ട്ട് ഡിപ്രഷന്റെ സാധ്യത കൂട്ടാമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട് . സ്‌ത്രീകളുടെ പോസ്‌റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ പോലെ ഈ വിഷാദത്തിന് ഹോര്‍മോണല്‍ മാറ്റങ്ങളുമായി ബന്ധമില്ല . ജീവിതക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍, കുഞ്ഞ് ജനിക്കുന്നതോടു കൂടി വരുന്ന വര്‍ദ്ധിച്ച ഉത്തരവാദിത്തങ്ങള്‍, സാമ്പത്തിക ഞെരുക്കം, ലൈംഗിക ബന്ധത്തിന്റെ അഭാവം എന്നിവയെല്ലാം പുരുഷന്മാരുടെ പോസ്‌റ്റ്‌പാര്‍ട്ടം ഡിപ്രഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. അച്ഛന്മാരില്‍ പത്തിലൊരാള്‍ക്ക് പോസ്‌റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകാമെന്നും ഇത് കുഞ്ഞിന്റെ മാനസികാരോഗ്യത്തെ ബാധിക്കാമെന്നും മുന്‍പ് നടന്ന ചില പഠനങ്ങളും വ്യക്തമാക്കുന്നു .
അമ്മമാര്‍ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ ബാധിച്ചിട്ടുണ്ടോയെന്നത് മനസിലാക്കാൻ ഏതെല്ലാം ഉപാധികളാണോ ഉപയോഗിക്കുന്നത്, അവയെല്ലാം വച്ചുതന്നെയാണ് ഗവേഷകര്‍ അച്ഛന്മാരെയും പഠനത്തിന് വിധേയരാക്കിയത്. പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാരില്‍ മുപ്പത് ശതമാനത്തിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ ഗവേഷകര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
'ഒരുപാട് പുരുഷന്മാര്‍ കുഞ്ഞുങ്ങള്‍ ജനിച്ചുകഴിയുമ്പോള്‍ ജോലി, പാരന്‍റിംഗ്, പങ്കാളിയോടുള്ള ഉത്തരവാദിത്തങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ക്കിടയില്‍ പെട്ട് കടുത്ത സ്ട്രെസിലൂടെ കടന്നുപോകുന്നുണ്ട്. അധികവും പുരുഷന്മാരുടെ ഇത്തരം പ്രശ്നങ്ങള്‍ സൈലന്‍റായിരിക്കും. ആരും അതെക്കുറിച്ച് അവരോട് ചോദിക്കുകയുമില്ല. പല പുരുഷന്മാരും ഇത്തരത്തില്‍ വിഷാദത്തിലേക്ക് വീഴുന്നത് ഭാര്യമാരെയും സ്വാധീനിക്കുകയും രണ്ടുപേരും പോസ്റ്റ്പാര്‍ട്ടം വിഷാദത്തിലാവുകയും ചെയ്യാറുണ്ട്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സാം വെയിൻറൈറ്റ് പറയുന്നു.
ജാതി- വംശീയ മാറ്റിനിര്‍ത്തലുകള്‍, സാമ്പത്തികമോ സാമൂഹികമോ ആയ ഘടകങ്ങള്‍ എന്നിവയെല്ലാം മാനസികാരോഗ്യത്തെ ബാധിച്ചിട്ടുള്ളവരിലാണെങ്കില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍റെ സാധ്യത കൂടുമെന്നും പഠനങ്ങൾ പറയുന്നു .
ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ പുരുഷന്മാരുടെയും മാനസികാരോഗ്യനില പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് പഠനം വ്യക്തമാക്കുന്നത് .പോസ്റ്റ് പാർട്ടം ഡിപ്രഷനുള്ള മാതാവിന് നൽകുന്ന അതേ പിന്തുണയും കരുതലും പുരുഷനും നൽകേണ്ടതാണ് .
https://www.facebook.com/Malayalivartha