അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടായിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുന്ന ആരോഗ്യരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി
അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടായിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുന്ന ആരോഗ്യരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി .
ആര്‍ദ്രം ആരോഗ്യം പരിപാടിയില്‍ ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലും കല്‍പറ്റ ജനറല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തിയശേഷം പൂക്കോട് വെറ്ററിനറി കോളജില്‍ ജില്ലതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
പൊതുജന ആരോഗ്യ സേവന ദൗത്യത്തില്‍ വയനാട് ജില്ല അഭിമാനകരമായ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ സ്ഥാപന കേന്ദ്രീകൃത പൊതുജന സേവനത്തില്‍ പിന്നോട്ടാണ്. സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. അനാരോഗ്യകരമായ ചില പ്രവണതകളാണ് ആര്‍ദ്രം പദ്ധതിയുടെ വിശാലമായ ലക്ഷ്യത്തിന് വെല്ലുവിളിയാകുന്നത്. ഇത്തരത്തിലുള്ള പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപന മേലധികാരികള്‍ ഉന്നത തലങ്ങളിലറിയിക്കണം. നിരുത്തരവാദപരമായ രീതികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി
"
https://www.facebook.com/Malayalivartha