മൈഗ്രേന് അകറ്റാം
സര്‍വസാധാരണമായി കണ്ടുവരുന്ന ഏറ്റവും ശക്തമായ വേദനകളില്‍ ഒന്നാണ് മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത്. മാനസിക സമ്മര്‍ദ്ദം, ദുര്‍ഗന്ധം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഭക്ഷണക്രമീകരണം, പുകവലി എന്നിവ മൈഗ്രേന്‍ വരുന്നതിനുള്ള കാരണങ്ങളാണ്. ഒരു പരിധി വരെ മൈഗ്രേന്‍ ഒഴിവാക്കാന്‍ സാധിക്കും
കൃത്യസമയത്ത് ഭക്ഷണം
എത്ര തിരക്കുള്ള ദിവസമാണെങ്കില്‍ കൂടിയും സമയത്ത് ആഹാരം കഴിക്കാന്‍ ശ്രമിക്കുക. പ്രാതലും ഉച്ചഭക്ഷണവുമൊന്നും ശരിയായി കഴിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളാണെങ്കില്‍ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളെങ്കിലും കഴിക്കാന്‍ ശ്രമിക്കുക. ദീര്‍ഘനേരം വിശന്നിരിക്കുന്നതും മൈഗ്രേന്‍ ഉണ്ടാക്കുമെന്ന് ഓര്‍ക്കുക.
വ്യായാമം
സ്ഥിരമായി മൈഗ്രേന്‍ വരുന്ന ആളുകള്‍ ദിവസേന ലഘുവായ വ്യായാമങ്ങള്‍ ചെയ്യുന്നത് മൈഗ്രേന്‍ കുറയ്ക്കും.
കഫീന്‍ കുറയ്ക്കാം
കഫീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പാനീയങ്ങള്‍ മൈഗ്രേന് കാരണമാകുന്നവയാണ്. ഇവ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുക.
െ്രെബറ്റ് ലൈറ്റ് ഉപയോഗം കുറയ്ക്കാം
കണ്ണിന് അസഹനീയമായ പ്രകാശങ്ങള്‍ മൈഗ്രേന് കാരണമാകും. പ്രധാനമായും കമ്പ്യൂട്ടര്‍, ടാബ്‌ലറ്റ്, മൊബൈല്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ സ്‌ക്രീന്‍ െ്രെബറ്റ്‌നസ് കുറയ്ക്കുക.
നന്നായി ഉറങ്ങുക
കഴിയുന്നതും ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ ശ്രമിക്കുക. ശരിയായ ഉറക്കം ലഭിക്കാത്തതും മൈഗ്രേന് ഒരു പ്രധാന കാരണമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha