തിരുവനന്തപുരം ജില്ലയില്‍ പഴം-പച്ചക്കറി സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ പലതിലും അനുവദനീയമായതിലും കൂടുതല്‍ കീടനാശിനി സാന്നിധ്യം
തിരുവനന്തപുരം ജില്ലയില്‍ പഴം-പച്ചക്കറി സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ പലതിലും അനുവദനീയമായതിലും കൂടുതല്‍ കീടനാശിനി സാന്നിധ്യം.
72 പഴം-പച്ചക്കറി സാമ്പിളുകളില്‍ 14 എണ്ണത്തിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി. വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി ലാബില്‍ നടത്തിയ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്. കേരളത്തിലെ പഴം-പച്ചക്കറി വര്‍ഗങ്ങളിലെ കീടനാശിനി സാന്നിധ്യം പരിശോധിക്കുന്നതിന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ വെള്ളായണി കാര്‍ഷിക കോളജിലെ ലാബില്‍ നടന്നുവരുന്ന 'സേഫ് ടു ഈറ്റ് 'പദ്ധതിയുടെ ഒക്ടോബര്‍ മാസത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഭക്ഷ്യസുരക്ഷാവകുപ്പിലെ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ ജില്ലയില്‍ നിന്ന് 2023 ഒക്ടോബര്‍ മാസത്തില്‍ ശേഖരിച്ച 72 പഴം-പച്ചക്കറി സാമ്പിളുകളുടെ പരിശോധനഫലമാണ് വെള്ളായണി ലാബിന്റെ വെബ്‌സൈറ്റായ വഴി പ്രസിദ്ധീകരിച്ചത്. പരിശോധിച്ച 72 സാമ്പിളുകളില്‍ 14 എണ്ണത്തില്‍ 19.44 ശതമാനം അനുവദനീയമായ പരിധിക്കുമുകളിലാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha