വീണ്ടും കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്... ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു, ജാഗ്രതാ നിര്‍ദ്ദേശവുമായി ഐഎംഎ
വീണ്ടും കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്... ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു, ജാഗ്രതാ നിര്‍ദ്ദേശവുമായി ഐഎംഎ
.കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 104 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 430 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ മൊത്തം 587 കോവിഡ് കേസുകള്‍ നിലവില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് കോവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്.
"
https://www.facebook.com/Malayalivartha