സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കുന്നു....ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം ,ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കും മാസ്‌ക് നിര്‍ബന്ധം
സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കുന്നു....ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം ,ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കും മാസ്‌ക് നിര്‍ബന്ധം. രോഗലക്ഷണമുള്ളവരെ മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യമെന്നാണ് വിലയിരുത്തുന്നത്.
ഗര്‍ഭിണികള്‍, ഗുരുതരരോഗമുള്ളവര്‍, പ്രായമായവര്‍, എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും ചെയ്യും. കോവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദ്ദേശിക്കുകയും ചെയ്തു.
അതേസമയം കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1749 പേര്‍. കഴിഞ്ഞദിവസം മാത്രം 115 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്കിയ കണക്കിലുള്ളത്.
തലവേദന, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് ജെ എന്‍ വണ്‍ വകഭേദം മൂലമുള്ള കോവിഡ് ബാധ പ്രകടിപ്പിക്കുന്നത്.ഓമിക്രോണിന്റെ ഉപവകഭേദമായ ജെ എന്‍ വണ്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
"
https://www.facebook.com/Malayalivartha