Widgets Magazine
26
Nov / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...


വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക്...ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം... 500 ഓളം ഉത്തരകൊറിയന്‍ സൈനികർ കൊല്ലപ്പെട്ടു...


പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നു..അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം..ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ...


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...

150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്, എല്ലാ ആയുഷ് സ്ഥാപനങ്ങളും എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യം

10 JANUARY 2024 06:24 AM IST
മലയാളി വാര്‍ത്ത

More Stories...

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം

98 കാരി ലക്ഷ്മിയമ്മയ്ക്ക് ഇനി വേദനയില്ലാതെ നടക്കാം...  നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം

സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രിക്ക് നന്ദി പറഞ്ഞ് യുകെ നഴ്‌സുമാരുടെ സംഘം...  മലയാളി നഴ്സുമാര്‍ ഒരുമിച്ചപ്പോള്‍ അപൂര്‍വ നേട്ടം

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തി...  മാനസികാരോഗ്യം, കാഴ്ച, കേള്‍വി, വയോജന ആരോഗ്യം എന്നിവ പ്രധാനം,  രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ്

ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം: 650 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്.... 1.93 കോടി ജനങ്ങള്‍ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷന്‍ എടുത്തു, ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്മെന്റ് എടുക്കാന്‍ വളരെ എളുപ്പം

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ച്.ലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു എന്നത് കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെത്തന്നെ ഒരു നാഴികക്കല്ലാണ്. ഇതേതുടര്‍ന്ന് രണ്ടാം ഘട്ടത്തിലെ തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ ഈ അംഗീകാരം നേടിയെടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍ ഉറച്ച ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകള്‍ രൂപികരിച്ചു. ഓരോ ജില്ലയിലും ജില്ലാതല നോഡല്‍ ഓഫീസര്‍മാരെയും ഫെസിലിറ്റേറ്റേഴ്‌സിനെയും നിയോഗിച്ചാണ് എന്‍.എ.ബി.എച്ച്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വിപുലമായ ഗ്യാപ്പ് അനാലിസിസ് നടത്തി എല്ലാ സ്ഥാപനങ്ങളിലും മികച്ച സൗകര്യങ്ങളൊരുക്കി അവശ്യമായ മുഴുവന്‍ ബയോമെഡിക്കല്‍ ഉപകരണങ്ങളുടെയും ലബോറട്ടറി ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കി.

മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മികച്ച സൗകര്യങ്ങളൊരുക്കിയതാണ് ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 2023 ഡിസംബറില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. വരുന്ന മാര്‍ച്ച് മാസം രണ്ടാം ഘട്ടത്തിലുള്ള സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ആയുഷ് സ്ഥാപനങ്ങളും എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. എന്നാല്‍ ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന മികവും പദ്ധതി നിര്‍വഹണമേന്മയും കണക്കിലെടുത്ത് പുതുതായി 100 കേന്ദ്രങ്ങള്‍ കൂടി ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്.

എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ ഡോക്യുമെന്റേഷനായി രൂപീകരിച്ച ഡോക്യുമെന്റേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്താദ്യമായി തയ്യാറാക്കിയ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്കായുള്ള എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ഇംപ്ലിമെന്റേഷന്‍ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത് ബാബു, ഐ.എസ്.എം വകുപ്പ് ഡയറക്ടര്‍, ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ആയുഷ് മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. ആര്‍. ജയനാരായണന്‍, ഡോ. സജി പി.ആര്‍. എന്നിവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് വീണ്ടും... ഹൈക്കോടതി അനുമതിയോടെ ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച രാഹുലിനെതിരെ നീമയുടെ പരാതി  (6 minutes ago)

60 ദിവസത്തെ വെടി നിർത്തലിലേക്ക് ഇസ്രായേൽ; വെടി നിർത്തൽ കരാറിനു അംഗീകാരം നൽകും; പദ്ധതിക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തത്വത്തിൽ അംഗീകാരം നൽകി  (20 minutes ago)

നിങ്ങള്‍ എന്തൊക്കെയാണ് എഴുതിവിടുന്നത്... ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയിലാണ് മാധ്യമങ്ങള്‍ മൂന്ന് ദിവസമായി തുള്ളിക്കൊണ്ടിരിക്കുന്നത്  (29 minutes ago)

തടിലോറി പാഞ്ഞുകയറി നാടോടിസംഘത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം; ക്ലീനറും ഡ്രൈവറും അറസ്റ്റിൽ  (33 minutes ago)

തോറ്റാൽ പ്രസിഡന്റിനെ മാറ്റാം എന്നാണെങ്കിൽ ജയിക്കുമ്പോൾ പ്രൊമോഷൻ കൊടുക്കണ്ടേ? കെ സുരേന്ദ്രൻ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്ന് പി.സി ജോർജ്ജ്  (36 minutes ago)

നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല, കൊലപാതകം? കേസിൽ സിബിഐ അന്വേഷണം വേണം; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ  (41 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലേർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (47 minutes ago)

ഹിസ്ബുള്ള രണ്ടായി പിളർന്നു വെടിനിർത്തൽ ഉടൻ..! ഇത് നെതന്യാഹുവിന്റെ ഒറ്റബുദ്ധി..! യുദ്ധഗതി മാറ്റുന്ന കരാർ ഇങ്ങനെ  (1 hour ago)

അതിര്‍ത്തിയില്‍ നിന്ന് പാക്-ചൈന സംഘങ്ങളെ പറപ്പിക്കാന്‍ എത്തുന്നു ഇന്ത്യയ്ക്ക് പുത്തന്‍ കരുത്തന്‍  (1 hour ago)

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാർക്ക് പണികിട്ടി; ഇടപെട്ട് എഡിജിപി, റിപ്പോർട്ട് തേടി അയ്യപ്പനെ പിന്നാമ്പുറം കാണിച്ച് പോലീസ് ഏമാന്മാരുടെ ഫോട്ടോ ഷൂട്ട്..! ആ 30 ഏമാന്മാരെയും തൂക്കി ഹൈക്കോടതി..!  (2 hours ago)

ഒരു വശത്ത് മുഖ്യമന്ത്രിയുടെ മകൾ മറുവശത്ത് തന്റെ ഭാവി ... മന്ത്രി റിയാസിന് ബി.പി. കൂടി ...  (3 hours ago)

സ്വന്തം ആസനം നോക്കി ഓടിയവരോടാണ്; നിങ്ങൾ ഉപേക്ഷിച്ചു പോയ ലാവണത്തെ പറ്റി വലിയ ആശങ്ക ഇനി വേണ്ട; ചെന്നു കയറിയ കൂടാരത്തിൽ വലിയ ആസനം കിട്ടുമോ എന്ന് ശ്രദ്ധിക്ക്; സന്ദീപ് ജി വാര്യരെ വിമർശിച്ച് സന്ദീപ് വാചസ്പ  (4 hours ago)

അഷ്‌ദോദ് പിളർത്താൻ 250 മിസൈൽ..! എല്ലാം കൂട്ടിയിട്ട് കത്തിച്ച് ഇസ്രായേൽ..! ഹിസ്ബുള്ള ചിതറി  (4 hours ago)

ആ മൂന്ന് ഗജഫ്രോഡുകളും കോടതിയിൽ വന്ന് ഇറങ്ങിയത് ഇങ്ങനെ..!പച്ചക്ക് പറഞ്ഞ് നാട്ടുകാർ ‘അച്ഛാ, അമ്മേ എനിക്കു വേദനിക്കുന്നു..  (5 hours ago)

ഖമനേയിയെ വെന്റിലേറ്ററിൽ നിന്നെടുത്ത് ഇറാൻ..! നെതന്യാഹുവിന്റെ തല വേണമെന്ന് അശരീരിക്ക് മറുപടി 250 മിസൈൽ  (6 hours ago)

Malayali Vartha Recommends