പ്രശസ്തനായ സൈക്ലിസ്റ്റ് അനില്‍ കാഡ്‌സുര്‍ അന്തരിച്ചു....
സൈക്ലിസ്റ്റ് അനില്‍ കാഡ്‌സുര്‍ (45) അന്തരിച്ചു. ദിവസവും 100 കിലോമീറ്റര്‍ സൈക്കിള്‍ സവാരി നടത്തുന്നതിന്റെ പേരില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണ കാരണം.
ലോകമെമ്പാടുമുള്ള സൈക്കിള്‍ സവാരിക്കാര്‍ക്ക് പ്രചോദനമേകിയിരുന്ന വ്യക്തിത്വമായിരുന്നു അനില്‍. 100 കി.മീ സവാരി ദിനചര്യയുടെ ഭാഗമാക്കിയതിന്റെ ആഘോഷം നടത്തിയത് ഈ അടുത്തിടേയാണ്. തന്റെ നേട്ടം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച അതേദിവസം തന്നെയാണ് ശാരീരികാസ്വാസ്ഥ്യം മൂലം അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
സൈക്ലിങ് രംഗത്തെ ദ്രോണാചാര്യ എന്നായിരുന്നു അനിലിനെ പലരും വിശേഷിപ്പിച്ചിരുന്നത്. 2022 ഓഗസ്റ്റിലാണ് അനില്‍ തന്റെ സൈക്കിള്‍ സവാരി ആരംഭിക്കുന്നത്. പത്തുദിവസം നൂറു കിലോമീറ്റര്‍ സൈക്കിള്‍ സവാരി ചെയ്തായിരുന്നു തുടക്കം.
മെഡല്‍ കിട്ടിയതോടെ മറ്റു സൈക്കിള്‍ സവാരിക്കാര്‍ യജ്ഞം അവസാനിപ്പിച്ചെങ്കിലും അനില്‍ വീണ്ടും തുടര്‍ന്ന് അങ്ങനെ 100 കി.മീ സൈക്കിള്‍ സവാരി ദിനചര്യയുടെ ഭാഗമായി.
"
https://www.facebook.com/Malayalivartha