കുട്ടികളുടെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍
പഠനത്തിനൊപ്പം കുട്ടികളുടെ ബുദ്ധിവളര്‍ച്ചയെ സഹായിക്കുന്ന ഭക്ഷണവും അവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. ഇതിനായി കുട്ടികളുടെ ബുദ്ധിവളര്‍ച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങളും ഇവരുടെ ഭക്ഷണക്രമത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. യാതൊരു കാരണവശാലും കുട്ടികള്‍ ഈ സമയത്ത് പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടവ ഇവയാണ്.
ഗ്രീന്‍ ടീ
പഠിക്കുന്ന കുട്ടികള്‍ക്ക് ഗ്രീന്‍ ടീ ഇടയ്ക്കു നല്‍കാം. ഇത് ബ്രെയ്‌നെ സംരക്ഷിക്കുന്നതിനൊപ്പം ഉന്‍മേഷവും പ്രദാനം ചെയ്യുന്നു. തുടര്‍ച്ചയായി പഠിക്കുമ്പോഴുണ്ടാകുന്ന മടുപ്പൊഴിവാക്കാന്‍ ഇതു സഹായിക്കും.
മുട്ട
ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ മുട്ട സഹായിക്കും. ഓംലെറ്റ് ആക്കിയോ, പുഴുങ്ങിയോ എങ്ങനെ വേണമെങ്കിലും കുട്ടികള്‍ക്ക് മുട്ട നല്‍കാം. മുട്ടയിലടങ്ങിയിരിക്കുന്ന കോലിന്‍ ആണ് ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഘടകം. പഠിച്ച സൂത്രവാക്യങ്ങളുള്‍പ്പെടെ എല്ലാം ഓര്‍ത്തെടുക്കാന്‍ ഇത് കുട്ടികളെ സഹായിക്കും.കുട്ടികളുടെ ബുദ്ധിശക്തി കൂട്ടാന്‍ പരീക്ഷാ കാലയളവില്‍ ദിവസവും ഓരോ മുട്ട വീതം നല്‍കുന്നത് നന്നായിരിക്കും.
മത്തി, അയില
ഒമേഗ 3 ധാരാളമടങ്ങിയ മത്തിയും അയിലയും പോലുള്ള മല്‍സ്യങ്ങള്‍ തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തി പഠനത്തെ സഹായിക്കുന്നു. ബ്രെയിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒമേഗ 3 അടങ്ങിയ മല്‍സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ചോക്ലേറ്റ്
കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ഇടയ്ക്കു ഡാര്‍ക്ക് ചോക്ലേറ്റ് നല്‍കാം. വിരസതയകറ്റി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതു സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്‌ലവനോയിഡ്‌സും കഫീനുമാണ് ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍. എന്നാല്‍ ഇവയൊന്നും അമിതമായി കുട്ടികള്‍ക്ക് നല്‍കരുത്.
ഓട്‌സ്
തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവു വര്‍ദ്ധിപ്പിക്കാന്‍ ഓട്‌സ് സഹായിക്കും. ധാരാളം നാരുകള്‍ അടങ്ങിയ ഓട്‌സ് വൈറ്റമിന്‍ ബി, വൈറ്റമിന്‍ ഇ പോട്ടാസ്യം, സിങ്ക് എന്നിവയാല്‍ സമ്പുഷ്ടമാണ്. തലച്ചോറിന്റെയും ശരീരത്തിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തിന് ഇവ അത്യന്താപേക്ഷിതമാണ്.
പാല്‍, തൈര്
പാലുല്‍പന്നങ്ങളിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബിയും മാംസ്യവും തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നു. പാലിലും തൈരിലുമടങ്ങിയിരിക്കുന്ന മാംസ്യവും കാര്‍ബോഹൈഡ്രേറ്റും തലച്ചോറിനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നു. പാലു കുടിക്കാന്‍ താല്‍പര്യമില്ലാത്ത കുട്ടികള്‍ക്ക് ഊണിനൊപ്പം തൈരു നല്‍കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha