കരളിന്റെ ആരോഗ്യത്തിന്
നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ കരള്‍ വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കരളിന്റെ ആരോഗ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വിഷാംശങ്ങള്‍ നീക്കം ചെയ്യത് കരള്‍ ശുദ്ധികരിക്കാന്‍ ഈ ആഹാരങ്ങള്‍ ശീലമാക്കുക.
എന്‍സൈമുകളാല്‍ സമ്പന്നമായി വെളുത്തുള്ളി കഴിക്കുന്നത് കരളിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.
ബീറ്റാകാരോട്ടിനാല്‍ സമ്പന്നമായ ബീറ്റ്‌റൂട്ട് കഴിക്കുന്നതും കരള്‍ ശുദ്ധീകരിക്കാന്‍ സഹായിക്കും.
ആന്റെിഓക്‌സിഡന്റെുകളാല്‍ സമ്പന്നമായ മുന്തിരി കഴിക്കുന്നതും കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
നാരങ്ങ സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലെ വിറ്റാമിന്‍ സിയും ആന്റെിഓക്‌സിഡന്റെും നിങ്ങളുടെ കരളിനെ ശുദ്ധീകരിക്കാന്‍ സഹായിക്കും.
കരളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് വെണ്ണപ്പഴം. ഇത് കരളിന്റ ആരോഗ്യം വര്‍ധിപ്പിച്ച് കരളിനെ ശുദ്ധികരിക്കാന്‍ സഹായിക്കും.
കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രധാനിയാണ് ഗ്രീന്‍ ടീ. സ്ഥിരമായി ഒരു ഗ്രീന്‍ ടീ എങ്കിലും കുടിക്കുക.
ശരീരത്തിലെ വിഷാംശങ്ങള്‍ പരിഹരിക്കാന്‍ എറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നാണ് സ്ഥിരമായി ആപ്പിള്‍ കഴിക്കുന്നത്.
ശരീരത്തിനകത്തും പുറത്തുമുള്ള അഴുക്കുകളെ നീക്കം ചെയ്യാന്‍ മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. ആഹാരത്തില്‍ ധാരാളം മഞ്ഞള്‍ ഉള്‍പ്പെടുത്തുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha