നാരടങ്ങിയ ഭക്ഷണക്രമം സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പഠനം
അമിതമായഭാരം കുറയ്ക്കുന്നതിനും നല്ല ആരോഗ്യത്തിനും നാരടങ്ങിയ ഭക്ഷണങ്ങള്‍ ഗുണം ചെയ്യും. എന്നാല്‍ സ്തനാര്‍ബുദ സാധ്യത ഒരു പരിധി വരെ കുറയ്ക്കുന്നതിനും ഇത് പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഓരോ 10 ഗ്രാം നാരിനും 7% വരെ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണ സാധനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവ രുചികരമായതിനാല്‍ ലളിതമായി ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
പയര്‍: ഇതില്‍ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങളായ ഫോളേറ്റ്, വിറ്റാമിന്‍ ബി എന്നിവ കോശങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഇവ കൂടുതലായി കഴിച്ച സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത 44% വരെ കുറഞ്ഞതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.വാല്‍നട്ട്: വാല്‍നട്ടിലടങ്ങിയ പോഷക ഘടകങ്ങള്‍ ട്യൂമറുകളുടെ വലിപ്പം കുറയ്ക്കും. ഒരു കപ്പ് വാല്‍നട്ടില്‍ 5 ഗ്രാം ഫൈബറാണ് അടങ്ങിയിരിക്കുന്നത്.
ബ്രൊക്കോളി: സ്തനാര്‍ബുദമുണ്ടാക്കുന്ന കോശങ്ങളുടെ എണ്ണം കുറയ്ക്കും വളരെ ഫലപ്രദമാണ് ബ്രൊക്കോളി. ഒരു കപ്പ് ബ്രൊക്കോളി ദിവസേന ആവിയില്‍ വേവിച്ചോ വെറുതെയോ കഴിക്കുക.
മാതളനാരങ്ങ: ഒരു കപ്പ് മാതള നാരങ്ങയില്‍ 6% ഗ്രാം ഫൈബറാണ് അടങ്ങിയിരിക്കുന്നത്. സ്തനാര്‍ബുദമുണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കാന്‍ മാതളനാരങ്ങയുടെ ജ്യൂസ് വളരെ നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha