ബുദ്ധിക്കും ദഹനത്തിനും കത്രിക്ക അത്യുത്തമം
![](https://www.malayalivartha.com/assets/coverphotos/w330/31071.jpg)
നിസാരനെന്നു കരുതുന്ന കത്രിക്കയ്ക്ക് ഔഷധഗുണങ്ങളേറെയുണ്ട്. തലമുടി വളരാനും ബുദ്ധി വളരാനും വണ്ണം കുറയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനുമെല്ലാം കത്രിക്കയ്ക്കു കഴിയും.
നാരുകള്‍ ധാരാളമടങ്ങിരിക്കുന്ന കത്രിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നു. ടൈപ്പ് 2 പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ കത്രിക്ക ഉള്‍പ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കും. രക്തസമ്മര്‍ദം നിയന്ത്രിച്ച് ഹൃദ്രോഗങ്ങളില്‍ നിന്നു സംരക്ഷണം നേടാനും കത്രിക്കയെ കൂട്ടുപിടിക്കാം.
ഇതിലടങ്ങിയിരിക്കുന്ന സൈറ്റോന്യൂട്രിയന്റ്‌സ് തലച്ചോറിലെ കോശങ്ങളെ ഒരാവരണമായി സംരക്ഷിക്കുകയും പ്രവര്‍ത്തനങ്ങളെ സുഗമമാക്കുകയും ചെയ്യുന്നു.
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അയണ്‍ അത്യാവശ്യമാണ്. എന്നാല്‍ അയണ്‍ അളവില്‍ കൂടുന്നത് അതുപോലെ ദോഷകരവുമാണ്. ശരീരത്തില്‍ അധികമുള്ള അയണിനെ പുറന്തള്ളി ഹൃദ്രോഗങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ കത്രിക്ക സഹായിക്കും.
ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കത്രിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കത്രിക്കയുടെ മാംസളമായ ഉള്‍ഭാഗത്ത് ജലാംശം കൂടുതലും കൊഴുപ്പു കുറവുമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ ഇതു സഹായിക്കും.
ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും മലബന്ധമകറ്റാനും ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. വന്‍കുടലിലെ കാന്‍സര്‍ തടയാനും ഇതിനു കഴിയും.
ഹൃദയസംബന്ധമായ അസുഖങ്ങളും സ്‌ട്രോക്കും തടയാന്‍ ഒരു പരിധിവരെ കത്രിക്കയ്ക്കു കഴിയും. ഇതില്‍ നേരിയ തോതിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ പുകവലി നിര്‍ത്താന്‍ സഹായിക്കും.
ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ചര്‍മം തിളങ്ങാനും പ്രായാധിക്യം മൂലമുള്ള ചുളിവുകളകറ്റാനും ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളും മിനറല്‍സും സഹായിക്കും.
ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ചര്‍മം തിളങ്ങാനും പ്രായാധിക്യം മൂലമുള്ള ചുളിവുകളകറ്റാനും ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളും മിനറല്‍സും സഹായിക്കും. തലമുടി ഇടതൂര്‍ന്നു വളരാനും ശിരോചര്‍മ രോഗങ്ങളെ ചെറുക്കാനും ഇതിനു കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha