പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...
പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും. 41 അവശ്യമരുന്നുകളുടെ വിലയില്‍ നേരിട്ടു കുറയുമ്പോള്‍ ഷെഡ്യൂള്‍ഡ് പട്ടികയിലുള്ള (വില നിയന്ത്രണമുള്ളവ) ആറ് ഫോര്‍മുലേഷന്‍സിന്റെ വിലയിലെ നിയന്ത്രണ പരിധിയില്‍ മാറ്റം വരുത്തുകയാണ് ചെയ്തത്.
ഇതോടെ ഗ്ലൂക്കോസ് അളവു നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ഡാപഗ്ലൈഫ്‌ലോസിന്‍ മെറ്റ്‌ഫോര്‍മിന്‍ ഹൈഡ്രോക്ലോറൈഡ് ഗുളിക ഒന്നിന് 30 രൂപ ആയിരുന്നത് 16 രൂപ ആകും.
ഗ്യാസിന് ഉപയോഗിക്കുന്ന ആന്റാസിഡ് ജെല്‍ മില്ലിലിറ്ററിന് 2.57 രൂപ ആയിരുന്നത് വിലയില്‍ മാറ്റം വരുമ്പോള്‍ 56 പൈസ ആകും. ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന അറ്റോവാസ്റ്റാറ്റിന്‍ ക്ലോപിഡോഗ്രില്‍ ആസ്പിരിന്‍ സംയുക്ത മരുന്നിന്റെ ഇപ്പോഴത്തെ വിലയായ 30 രൂപയില്‍ നിന്ന് 13.84 ആയി കുറയുകയും ചെയ്യും.
.
https://www.facebook.com/Malayalivartha