സൂചിയില്ലാത്ത അനസ്തീസിയ
അനസ്തീസിയ നല്‍കാനുള്ള കുത്തിവയ്പ് കാരണം ദന്തഡോക്ടറെ കാണാന്‍ പേടിക്കുന്നവര്‍ക്ക് ആശ്വസിക്കാം. സൂചിയില്ലാതെ അനസ്തീസിയ എടുക്കാന്‍ കഴിയുന്ന പുതിയ രീതി വിദഗ്ധര്‍ വികസിപ്പിച്ചു
സൂചിക്കു പകരം നേരിയ വൈദ്യുതി പ്രവാഹത്തിലൂടെ വേദന അറിയാതിരിക്കുന്ന മരുന്നു പ്രയോഗിക്കുന്ന രീതിയാണ് ഇത്. ദന്തശുശ്രൂഷ രംഗത്തു ചെലവു കുറയ്ക്കാനും കുത്തിവയ്പു മൂലമുള്ള അണുബാധ ഒഴിവാക്കാനും സഹായിക്കുമെന്നും വാഷിങ്ടണ്‍
ഗവേഷകര്‍ അവകാശപ്പെടുന്നു.
ദന്തചികില്‍സയ്ക്കിടെ കടുത്ത വേദന ഒഴിവാക്കാനാണു അനസ്‌തേഷ്യ നല്‍കുന്നത്. എന്നാല്‍ അതിനായുള്ള കുത്തിവയ്പ് പലര്‍ക്കും വലിയ പേടിയും. ഈ കുത്തിവയ്പിനു പകരമായിട്ടാണു നേരിയ വൈദ്യുതിപ്രവാഹത്തിലൂടെ അനസ്തീസിയ നല്‍കുന്ന രീതി വികസിപ്പിച്ചെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha