Widgets Magazine
01
Jul / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തോൽവിക്കുള്ള മുഴുവൻ കാരണവും മുഖ്യമന്ത്രിയുടെ തലയിൽ വീണിരിക്കുകയാണ്..തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന്...സ്വന്തം അണികൾ തന്നെ തുറന്നടിച്ചിരിക്കുകയാണ്...


'ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ആണെടാ ഞാൻ... 'അമ്മ സംഘടനയുടെ മീറ്റിംഗിലേക്കുള്ള സുരേഷ് ഗോപിയുടെ മാസ്സ് എൻട്രി...ഉപഹാരം നല്‍കി വരവേറ്റ് മോഹന്‍ലാല്‍.. പലരും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു... അവിടെ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു...


യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി പിടിയിൽ...


കിടങ്ങൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ചു; കിടങ്ങൂർ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ...


സംസ്ഥാന പോലീസ് മേധാവിയും നിയമ ലംഘനം നടത്തിയോ? 10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കോടതി ജപ്തി ചെയ്തു... പണം തിരികെനല്‍കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ..

കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

29 JUNE 2024 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; വീട്ടില്‍ ഡയാലിസിസ് ചെയ്യാവുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് എല്ലാ ജില്ലകളിലും ലഭ്യമാക്കി...

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സ മരുന്നുകളും അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകളും ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ്

അഭിമാനത്തോടെ വീണ്ടും: രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം കേരളത്തില്‍

ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനം... ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താന്‍ യോഗ ശീലമാക്കാം

ഇടവിട്ടുള്ള മഴ: എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തുക; പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണം: തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കാന്‍സര്‍ മരുന്ന് വിപണിയില്‍ കേരള സര്‍ക്കാര്‍ ഇതിലൂടെ നിര്‍ണായക ഇടപെടലാണ് നടത്തുന്നത്.


800 ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകുന്നതാണ്. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികള്‍ക്ക് വളരെയേറെ ആശ്വാസമാകുന്നതാണ്. വളരെ വിലപിടിപ്പുള്ള മരുന്നുകള്‍ തുച്ഛമായ വിലയില്‍ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരിന്റെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എല്‍.) കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ 'ലാഭ രഹിത കൗണ്ടറുകള്‍' ആരംഭിക്കും. ജൂലൈ മാസത്തില്‍ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്. ഇത് കൂടാതെയാണ് കാന്‍സറിനും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുമുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നത്. എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും ലാഭ രഹിത കൗണ്ടറുകള്‍ ആരംഭിക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിക്കുന്നതാണ്.

കാന്‍സര്‍ ചികിത്സാ, പ്രതിരോധ രംഗത്ത് സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തി വരുന്നത്. സംസ്ഥാനത്ത് ആദ്യമായി ആര്‍സിസിയിലും എംസിസിയിലും കാന്‍സറിന് റോബോട്ടിക് സര്‍ജറി ആരംഭിച്ചു. പ്രധാന ആശുപത്രികള്‍ക്ക് പുറമേ 25 ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. മലബാര്‍ കാന്‍സര്‍ സെന്ററിനെ 562.25 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റിസര്‍ച്ച് ആയി ഉയര്‍ത്തി. എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു. കാന്‍സര്‍ പ്രിവന്റീവ് ക്ലിനിക്കുകള്‍ ആരംഭിച്ചു. ആര്‍സിസിയിലും എംസിസിയിലും നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കി. കുട്ടികളിലെ കണ്ണിന്റെ കാന്‍സറിന് എംസിസിയില്‍ നൂതന ചികിത്സാ സംവിധാനമൊരുക്കി. റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കാന്‍സറുകള്‍ക്ക് സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയില്‍ നടപ്പിലാക്കി.

ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള 'സെര്‍വി സ്‌കാന്‍' ആര്‍സിസി വികസിപ്പിച്ചു. സെര്‍വിക്കല്‍ കാന്‍സറിന് എതിരായുള്ള എച്ച്.പി.വി. വാക്സിനേഷന്‍ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആര്‍സിസിയില്‍ അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആര്‍.ഐ. യൂണിറ്റും 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റും സ്ഥാപിച്ചു. സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു ജില്ലാ/താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്സി, പാപ് സ്മിയര്‍ സംവിധാനമൊരുക്കി വരുന്നു. ആദ്യഘട്ടത്തില്‍ 8 ആശുപത്രികളില്‍ മാമോഗ്രാം സംവിധാനമൊരുക്കി. മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി ആരംഭിച്ചു.

ജീവിതശൈലീ രോഗങ്ങളേയും കാന്‍സറിനേയും പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഈ സര്‍ക്കാര്‍ ആര്‍ദ്രം ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പയിന്‍ ആരംഭിച്ചു. 30 വയസിന് മുകളിലുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് ആദ്യ വര്‍ഷം നടത്തി. 46,000ത്തിലധികം പേരെ കാന്‍സര്‍ പരിശോധനയ്ക്ക് വിധേയമാക്കി. കാന്‍സര്‍ കണ്ടെത്തിയവര്‍ക്ക് തുടര്‍ പരിശോധനകളും ചികിത്സയും ഉറപ്പാക്കി. കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍, കാന്‍സര്‍ ഗ്രിഡ് എന്നിവ നടപ്പിലാക്കി. ഇതോടൊപ്പം കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതോടു കൂടി നൂതന കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമാകും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് മേധാവിയെ തൂക്കിയ കോടതി നടപടി ചര്‍ച്ചയാകുന്നു;പിണറായിക്ക് പറ്റിയ ഡി ജി പിയെന്ന് ആക്ഷേപം,ഭൂമി തട്ടിപ്പ് കേസില്‍ ഷേഖ് ദര്‍വേഷ് സാഹിബ് കുരുക്കിലാകുമ്പോള്‍ പോലീസ് വകുപ്പിന് മുട്ടന്‍ പണി,പണയവസ്തു വില  (8 minutes ago)

ക്യാപ്ടന്‍ മാറി കൊള്ളത്തലവന്‍ വരെ ആയിട്ടുണ്ട്;സിപിഎം ജില്ലാ യോഗങ്ങളില്‍ മുഖ്യമന്ത്രിയെ എയറില്‍ നിര്‍ത്തുന്നു,അടിയുടെ വേദന ലേശം കുറച്ചത് ആലപ്പുഴയിലെ യോഗം, സജി ചെറിയാന്‍ പക്ഷം പിണറായിയെ പൊതിഞ്ഞ് സംരക്ഷി  (22 minutes ago)

എന്നെ വീണ്ടും ക്രിമിനലാക്കരുത് ഇനിയും സഹിക്കാനാകില്ല;അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി അത്ര നിസ്സാരമല്ല, കണ്ണൂരില്‍ സിപിഎമ്മില്‍ കൂട്ടയടി നടക്കുമ്പോള്‍ പി ജെ ഗ്രൂപ്പുകള്‍ ശക്തിയാര്‍ജിക്കുന്നു,സ്വര്‍ണ്ണം  (33 minutes ago)

പിണറായി വിജയന്റെ അടുക്കളയില്‍ ഒളിച്ച മുതലാളി ആരാണ്;അണികള്‍ മഷിയിട്ട് നോക്കിയിട്ടും ആളെ കിട്ടുന്നില്ല,ആരോപണം ഉന്നയിച്ച സിപിഎം നേതാവിനെതിരെ കൊടുവാളെടുത്ത് സ്വരാജ്,കോര്‍പറേറ്റുകളുമായുള്ള മുഖ്യന്റെ ബന്ധം  (1 hour ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ പാർട്ടി ഒരു അവസരം കൂടി നൽകും....തീരുമാനം; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ..മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിര  (1 hour ago)

ഹമാസ് കൂട്ടത്തിനിടയിലേക്ക് ഇരച്ച് ഇസ്രയേല്‍ ടാങ്കുകള്‍;ബങ്കറുകളില്‍ നിലവിളി ആയുധങ്ങളില്ലാതെ നട്ടംതിരിഞ്ഞ് ഭീകരര്‍, റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമ  (1 hour ago)

കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി എത്തിയ യുവാവിനെ പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് എ എസ് ഐ : പരാതിക്കാരനെ എ എസ് ഐ അസഭ്യം പറയുന്ന വീഡിയോ പുറത്ത്  (1 hour ago)

24 വര്‍ഷത്തെ നിയമപോരാട്ടം... ഒടുവില്‍ അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ച് കോടതി  (1 hour ago)

വൈദ്യുതി ലൈനിൽ തട്ടി ചെറുവിമാനം തകർന്നുവീണു... മൂന്ന് മരണം.... വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽപെട്ടത്....  (2 hours ago)

ലോക്സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തികാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി... ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നു പറഞ്ഞാണു രാഹുൽ ഗാന്ധി ശിവന്റെ ചിത്രം ഉയർത്തിയത്...ഹിന്ദുക്കളെ അക്  (2 hours ago)

അമ്മയെ വെട്ടിക്കൊന്ന മകൾക്കു ജീവപര്യന്തം : ശിക്ഷിച്ചത് അയർക്കുന്നം സ്വദേശിനിയെ... മറ്റ് ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ 25 സാക്ഷികളെ വിസ്തരിച്ചതിൽ കേസിലെ രണ്ടാം സാക്ഷി 15 വയസുള്ള കുട്ടിയുടെ മൊഴിയാണ്  (2 hours ago)

'തലയ്ക്ക് വെളിവില്ലാതെ പോയിട്ടില്ല' കയറി പൊട്ടിച്ച് ജയശങ്കർ..!പിണറായിയുടെ അന്തകൻ S G തന്നെ തെളിവുകൾ ഇതാ  (2 hours ago)

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയിലെ വിമര്‍ശനം ഞെട്ടിക്കുന്നത്... എന്നാല്‍ മേയറെ സംരക്ഷിക്കുന്ന നിലപാടാകും സിപിഎം നേതൃത്വം എടുക്കുക.... മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശന  (2 hours ago)

ദക്ഷിണ ലബനാനിൽ നിന്ന് ഹിസ്ബുല്ല അയച്ച റോക്കറ്റ് ഗുലാൻ കുന്നിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ പതിച്ച് 18 പേർക്ക് പരിക്കേറ്റു. ഒരു സൈനികന്‍റെ നില ഗുരുതരം  (2 hours ago)

റഫയിലെ ഹമാസ് തുരങ്കവും റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഐഡിഎഫ് തകർത്തു... .തെക്കൻ ഗാസയിലെ റഫയിൽ ഐക്യരാഷ്ട്രസഭയുടെ സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഹമാസ് തുരങ്കം ആണ് തകർത്തതെന്നു ഐഡിഎഫ്  (3 hours ago)

Malayali Vartha Recommends