ഉലുവ ചില്ലറക്കാരനല്ല...
അടുക്കളയിലെ ഈ കുഞ്ഞന്‍ സാധനം ചില്ലറക്കാരനല്ല. കാഴ്ചയില്‍ ചെറുതെങ്കിലും ഉലുവയില്‍ നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ദഹന പ്രശ്‌നം അലട്ടുന്നവര്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഉലുവ വെള്ളം ഉപയോഗിക്കാം. ഫ്ളെവനോയ്ഡുകള്‍ ധാരാളം ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉലുവ വെള്ളം പതിവായി കുടിക്കുന്നതിലൂടെ കഴിയും.
അല്‍പം കയ്പാണെങ്കിലും ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാന്‍ സഹായകമാണ് ഉലുവ. സ്വാദ് വര്ധിപ്പിക്കുന്നതിനപ്പുറം ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഉലുവ. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, നിയാസിന്‍, പൊട്ടാസ്യം, ഇരുമ്പ്, ആല്‍ക്കലോയ്ഡുകള്‍ എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു.സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ. ഇരുമ്പ്, മഗ്‌നീഷ്യം എന്നിവയുള്‍പ്പെടെ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണെന്ന് ഉലുവ അറിയപ്പെടുന്നു.ദഹനത്തെ സഹായിക്കല്‍, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തല്‍, വീക്കം കുറയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. രണ്ട് ടീസ്പൂണ്‍ ഉലുവ ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കതിര്‍ക്കാന്‍ വയ്ക്കുക. രാവിലെ വെറും വയറ്റില്‍ അരിച്ചെടുത്ത ശേഷം കുടിക്കുക.
വിശപ്പ് കുറയ്ക്കുക, ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ഉലുവ വെള്ളത്തിന് കഴിയും.ഉലുവ വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് മുഖക്കുരു കുറയ്ക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് വ്യക്തമായ നിറം നല്‍കുകയും സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha