'കെ ഫോര്‍ കെയര്‍' പദ്ധതിക്ക് തുടക്കമായി....പരിചരണ രംഗത്തേക്കും ചുവടുവച്ച് കുടുംബശ്രീ
'കെ ഫോര്‍ കെയര്‍' പദ്ധതിക്ക് തുടക്കമായി....പരിചരണ രംഗത്തേക്കും ചുവടുവച്ച് കുടുംബശ്രീ. രോഗീ പരിചരണം, ആശുപത്രിയില്‍ കൂട്ടിരിപ്പ്, കിടപ്പ് രോഗികളെ നോക്കല്‍, പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും ശുശ്രൂഷ, വയോജന സംരക്ഷണം, ജോലിക്കാരായ മാതാപിതാക്കള്‍ വരുന്നതുവരെ കുട്ടികളെ നോക്കല്‍ തുടങ്ങിയവയ്ക്കായി ആവിഷ്‌കരിച്ച കുടുംബശ്രീയുടെ 'കെ ഫോര്‍ കെയര്‍' പദ്ധതിക്ക് തുടക്കമായി.
പരിചരണത്തിന് പരിശീലനം ലഭിച്ചവരുടെ കുറവും മേഖലയിലെ തൊഴില്‍ സാധ്യതയും മുന്നില്‍ കണ്ടാണ് പദ്ധതി നടപ്പാക്കിയത്. പരിശീലനം ലഭിച്ച പ്രൊഫഷണലുകളെ പരിചരണത്തിന് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തില്‍ 1000 പേര്‍ക്ക് പരിശീലനം നല്‍കും. പരിചരണം ആവശ്യമുള്ളവര്‍ക്ക് മണിക്കൂര്‍/ ദിവസം/ മാസം അടിസ്ഥാനത്തില്‍ സേവനം ലഭ്യമാക്കും.
പദ്ധതിയില്‍ ഭാഗമാകുന്നവര്‍ക്ക് ആശുപത്രികളുമായി സഹകരിച്ച് പരിശീലനം നല്‍കും. ഇതിനായി സംസ്ഥാനത്ത് രണ്ട് ഏജന്‍സികളെ എം പാനല്‍ ചെയ്തിട്ടുണ്ട്.
15 ദിവസത്തെ റെസിഡന്‍ഷ്യല്‍ രീതിയിലുള്ള പരിശീലനമാണ് നല്‍കുക. മുഴുവന്‍ ചെലവും കുടുംബശ്രീ വഹിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യൂണിഫോം, സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കിറ്റ് എന്നിവ നല്‍കും. ട്യൂബിലൂടെ ഭക്ഷണം കൊടുക്കല്‍, അവ വൃത്തിയാക്കല്‍, യൂറിന്‍ ബാഗ് മാറ്റല്‍ തുടങ്ങിയ കാര്യങ്ങള്‍, ഷുഗറും പ്രഷറും നോക്കല്‍ തുടങ്ങി അത്യാവശ്യ ഘട്ടങ്ങളിലെ രോഗീ പരിചരണം, പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും ശുശ്രൂഷിക്കുക എന്നിവയില്‍ പരിശീലനം നല്‍കുകയും ചെയ്യും.
" f
https://www.facebook.com/Malayalivartha