അനീമിയ അകറ്റാം
സാധാരണയായി സ്ത്രീകളില്‍ കണ്ടുവരാറുള്ള രക്ത സംബന്ധമായ രോഗമാണ് അനീമിയ. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ തോത് കുറയുന്ന അവസ്ഥയാണിത്. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനാണ് ശരീരത്തില്‍ എല്ലാ ഭാഗത്തേക്കും ഓക്‌സിജന്‍ എത്തിക്കുന്നത്. ശരിയായ അളവില്‍ ഇരുമ്പിന്റെ അംശം ശരീരത്തില്‍ ഇല്ലാതെ വന്നാല്‍ ആവശ്യത്തിന് ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുകയും അനീമിയ ഉണ്ടാവുകയും ചെയ്യും. സൂക്ഷിച്ചില്ലെങ്കില്‍ മരണത്തിനു വരെ അനീമിയ കാരണമായേക്കും.
അടുത്തിടെ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ 1.62 ബില്യണ്‍ ആളുകള്‍ അനീമിയ ഉള്ളവരാണെന്ന് കണ്ടെത്തി. സ്ത്രീകളും കുട്ടികളുമാണിത്. ഉന്മേഷക്കുറവ്, പതിവായുള്ള മുടി കൊഴിച്ചില്‍, ചര്‍മ്മത്തിലും നഖത്തിലും വിളര്‍ച്ച, രക്തസമ്മര്‍ദ്ദം കുറയുക, തലവേദന, നെഞ്ചിടിപ്പ്, ശ്വാസതടസ്സം എന്നിവയാണ് അനീമിയയുടെ പ്രധാന ലക്ഷണങ്ങള്‍
അനീമിയ ലക്ഷണമുള്ളവര്‍ അയേണ്‍ അഥവാ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. ഹീമോഗ്ലോബിന്റെ ഉല്‍പാദനത്തിന് അയേണും പ്രോട്ടീനും ആവശ്യമാണ്. അതുപോലെ തന്നെ ഫോളിക് ആസിഡിന്റെ കുറവും അനീമിയയ്ക്ക് കാരണമാകുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഓറഞ്ച്, തക്കാളി, കൈതച്ചക്ക, സ്‌ട്രോബറി എന്നിവയും കഴിക്കുന്നത് വളരെ നല്ല ഫലം നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha