ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ. എം എസ് വല്യത്താന്‍ അന്തരിച്ചു... തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സ്ഥാപക ഡയറക്ടറായിരുന്നു
ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ. എം എസ് വല്യത്താന്‍ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സ്ഥാപക ഡയറക്ടറായിരുന്നു.
മണിപ്പാലില്‍ വെച്ചാണ് അന്ത്യം. വിട പറഞ്ഞത് രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നല്‍കി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ്.
യൂണിവേഴ്‌സിറ്റി കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുറം മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ചിലായിരുന്നു ഡോ. എം എസ് വല്യത്താന്റെ എംബിബിഎസ് പഠനം.
വിദേശത്ത് ഉപരിപഠനം നടത്തിയ ശേഷം തിരിച്ചെത്തി പ്രാക്ടീസ് ആരംഭിച്ചെങ്കിലും വീണ്ടും തിരികെ പോയി ഉപരിപഠനം നടത്തി. അതിന് ശേഷം തിരികെയെത്തി അലോപ്പതിക്ക് പിന്നാലെ ആയുര്‍വേദവും പഠിച്ചിരുന്നു.
"
https://www.facebook.com/Malayalivartha