ഉപ്പിലിട്ട ഭക്ഷണസാധനങ്ങളും കാന്‍സര്‍ രോഗത്തിന്റെ വാഹകരെന്ന് ആരോഗ്യവിദഗ്ദ്ധര്‍
വഴിയോരങ്ങളില്‍ നിന്ന് വിഐപി സദസുകള്‍ വരെ എത്തി നില്‍ക്കുന്ന ഉപ്പിലിട്ട ഭക്ഷണസാധനങ്ങളും കാന്‍സര്‍ രോഗത്തിന്റെ വാഹകരാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍. ഹൃദ്രോഗങ്ങള്‍ക്കും വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്ന ആസിഡുകളാണ് ഉപ്പിലിട്ട സാധനങ്ങള്‍ക്ക് വീര്യം വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്നത്.
നാട്ടിന്‍പുറങ്ങളിലെ തട്ടിക്കൂട്ടുകടകളിലെ നാരങ്ങാമിഠായിട്ട കുപ്പിഭരണിക്ക് സമീപം മാത്രമാണ് നാം ഇതുവരെ ഉപ്പിലിട്ടവ കണ്ടെത്തിയിരുന്നത്. എന്നാല്‍ കാലം മാറിയതോടെ ഉപ്പിലിട്ടവയുടെ ജാതകവും മാറി. ഇന്ന് വിഐപികള്‍ ഒത്തുകൂടുന്ന ആഘോഷവേളകളിലെ ബുഫെവിരുന്നുകളില്‍ പ്രധാനിയാണ് ഉപ്പിലിട്ടവയുടെ സ്റ്റാള്‍. കൂടാതെ ആളുകളെത്തുന്ന എവിടേയും ഉപ്പിലിട്ടസാധനങ്ങള്‍ വില്‍പ്പന തുടങ്ങി. ഉപ്പും മുളകും മാത്രമല്ല ഇവയിലെ ചേരുവകള്‍. ബാറ്ററിയില്‍ ഉപയോഗിക്കുന്ന ആസിഡ് വരെ വീര്യം വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്നുണ്ട്.
നെല്ലിക്കയിലും മാങ്ങയിലും തുടങ്ങി ഓറഞ്ചും ആപ്പിളുംവരെ ഉപ്പിലായി. രണ്ടു രൂപയില്‍ ലഭിച്ചിരുന്ന ഈ സാധനങ്ങള്‍ ഡിമാന്‍ഡേറിയതോടെ ഇരുപത് രൂപ വരെ വാങ്ങിത്തുടങ്ങി. കുട്ടികളാണ് ഉപ്പിലിട്ടവയുടെ പ്രധാന ഉപഭോക്താക്കള്‍. നോമ്പുകാലങ്ങളിലും ഉപ്പിലിട്ടവക്ക് പ്രിയം വര്‍ധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha