നിപ രോഗ ബാധ ആശങ്കയകലുന്നു.... രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി
നിപ രോഗ ബാധയില്‍ മലപ്പുറത്തെ ആശങ്ക ഒഴിയുന്നു. ഇന്ന് രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി. ഇതുവരെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതിയതായി നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
472 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. കൂടുതല്‍ ഫലങ്ങള്‍ നെഗറ്റീവായ സാഹചര്യത്തില്‍ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു.
ആനക്കയം പഞ്ചായത്തില്‍ കടകളുടെ പ്രവൃത്തി സമയം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയാക്കി. പാണ്ടിക്കാട് പഞ്ചായത്തില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയം തുടരും. രണ്ട് പഞ്ചായത്തുകളിലും ഹോട്ടലുകളില്‍ രാത്രി 10 വരെ ഹോം ഡെലിവറി അനുവദിച്ചു.
https://www.facebook.com/Malayalivartha