സംസ്ഥാന സര്‍ക്കാര്‍ ഒരുവര്‍ഷം മുമ്പേ പ്രാവര്‍ത്തികമാക്കിയ കോഡ് ഗ്രേ പ്രോട്ടോകോള്‍ രാജ്യവ്യാപകമാക്കണമെന്ന നിര്‍ദേശവുമായി ഐഎംഎ.
സംസ്ഥാന സര്‍ക്കാര്‍ ഒരുവര്‍ഷം മുമ്പേ പ്രാവര്‍ത്തികമാക്കിയ കോഡ് ഗ്രേ പ്രോട്ടോകോള്‍ രാജ്യവ്യാപകമാക്കണമെന്ന നിര്‍ദേശവുമായി ഐഎംഎ. കൊല്‍ക്കത്തയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ഐഎംഐ അഖിലേന്ത്യ ഘടകം കേന്ദ്ര ആരോഗ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിലാണ് കേരള മാതൃകയുടെ പരാമര്‍ശമുള്ളത്.
സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനായി കേരള സര്‍ക്കാര്‍ തയ്യാറാക്കിയ കോഡ് ഗ്രേ പ്രോട്ടോകോള്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കണമെന്നാണ് ആവശ്യം.
സുരക്ഷ ഉറപ്പാക്കാനായി ആശുപത്രി തലം മുതല്‍ സംസ്ഥാനതലം വരെ വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുന്നതാണ് നടപടി. ആശുപത്രിതലത്തില്‍ കലക്ടര്‍ അധ്യക്ഷനായ കോഡ് ഗ്രേ സമിതിയില്‍ പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ആര്‍എംഒ, പിജി, ഹൗസ് സര്‍ജന്‍ പ്രതിനിധികള്‍ എന്നിവരുണ്ടാകും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കൃത്യമായ ഇടവേളകളില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കും. വാക്കി ടോക്കി, അലാറം എന്നിവ നിര്‍ബന്ധമായും സ്ഥാപിക്കേണ്ടതാണ്.
പ്രധാനയിടങ്ങളില്‍ സിസിടിവി ഉറപ്പാക്കുകയും വേണം. ആശുപത്രി, ജീവനക്കാര്‍, രോഗികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കൂട്ടി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍, അതിക്രമം ഉണ്ടായാല്‍ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടിക്രമങ്ങള്‍, റിപ്പോര്‍ട്ടിങ്, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് പ്രോട്ടോകോള്‍. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സ്‌പേസ് ഓഡിറ്റും ആരോഗ്യവകുപ്പ് നടത്തുന്നു.
വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് കേരളത്തിന് അനുയോജ്യമായ രീതിയില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ ആവിഷ്‌കരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് . ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മനോധൈര്യത്തോടെ ജോലി ചെയ്യാന്‍ അന്തരീക്ഷമൊരുക്കുമെന്നും മന്ത്രി .
"
https://www.facebook.com/Malayalivartha