ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ
ആലപ്പുഴയില്‍ എംപോക്സ് എന്ന് സംശയം. രോഗലക്ഷണങ്ങളോടെ വിദേശത്തുനിന്ന് എത്തിയയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റൈനില്‍ കഴിയുകയാണ്. തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.
മലപ്പുറത്ത് രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവാവിന് കഴിഞ്ഞദിവസം എംപോക്സ് സ്ഥിരീകരിച്ചിരുന്നു. യു.എ.ഇ.യില്‍ നിന്നുവന്ന മുപ്പത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിട്ടുണ്ടായിരുന്നു. ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരുകളും നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
അതേസമയം എംപോക്സ് എന്നാല്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് . തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്.
"
https://www.facebook.com/Malayalivartha