Widgets Magazine
18
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍...ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം... ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്... അവസാനത്തെ ഡ്രോൺ ദൃശ്യങ്ങൾ...


പന്നുവിനെ വധിക്കാൻ ശ്രമിച്ച മുൻ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി...ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു..ഇന്ത്യയുടെ നിലപാട്...


ഹമാസിന് മേധാവിമാര്‍ വാഴാത്ത കാലമാണ്... ഇസ്രായേൽ ചാരകണ്ണുകൾ തേടി കൊണ്ട് ഇരുന്നിരുന്നത് ഈ തലയെ ആയിരുന്നു... ഇസ്രായേല്‍ പ്രതിജ്ഞ പതിയെ ശരിയാകുകയാണ്..അടങ്ങാത്ത ജൂതകോപം...


തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി


ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

വൃത്തിയുള്ള കൈകള്‍ ആരോഗ്യത്തിന് പരമ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്...  ആഗോള കൈകഴുകല്‍ ദിനം: പോസ്റ്റര്‍ പ്രകാശനം മന്ത്രി നിര്‍വഹിച്ചു

16 OCTOBER 2024 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

സമഗ്ര ട്രോമ കെയര്‍ സംവിധാനം എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോര്‍ജ് ഒക്‌ടോബര്‍ 17 ലോക ട്രോമ ദിനം

കോവിഡ് ബാധിച്ച കുട്ടികളിലും കൗമാരക്കാരിലും ടൈപ്പ് 2 പ്രമേഹ സാധ്യത ഇരട്ടിയിലധികമെന്ന് പഠനം...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം... കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍.. ആയുഷ് മെഡിക്കല്‍ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധന എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോര്‍ജ്, 4 ജില്ലകളില്‍ സംയോജിത ഔട്ട്ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി, ഏകാരോഗ്യ സമീപനത്തിലൂടെ രാജ്യത്തിന് മാതൃകയായി കേരളം

 വൃത്തിയുള്ള കൈകള്‍ ആരോഗ്യത്തിന് പരമ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്‍ഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി കഴുകുന്നത് ശീലമാക്കണം. ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ടൈഫോയിഡ്, ഷിഗല്ല, ഹെപ്പറ്റൈറ്റിസ് എ, ഇ, നോറോ വൈറസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ കൈകഴുകലിന് വലിയ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 15നാണ് ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുന്നത്. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്ന ശീലം വളര്‍ത്തിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. 'എന്തുകൊണ്ടാണ് വൃത്തിയുള്ള കൈകള്‍ക്ക് എപ്പോഴും പ്രാധാന്യം നല്‍കുന്നത്?' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

കൈകളുടെ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?

കൈകള്‍ ശുചിയാക്കി സൂക്ഷിക്കുന്നതിലൂടെ സ്വയം രോഗ ബാധിതരാകാതിരിക്കാനും മറ്റുള്ളവരിലേക്ക് രോഗാണുക്കള്‍ പകരാതിരിക്കാനും സാധിക്കും. കൈ കഴുകുന്നത് ഒരു ശീലമാക്കുകയും രോഗപ്രതിരോധം സാധ്യമാക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത്

· ഭക്ഷണം പാകം ചെയ്യുന്നതിനു മുന്‍പും ശേഷവും
· ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും
· രോഗികളെ പരിചരിക്കുന്നതിന് മുന്‍പും ശേഷവും
· മുറിവ് പരിചരിക്കുന്നതിന് മുന്‍പും ശേഷവും
· കുഞ്ഞുങ്ങളുടെയും കിടപ്പ് രോഗികളുടെയും ഡയപ്പര്‍ മാറ്റിയ ശേഷം
· മലമൂത്ര വിസര്‍ജ്ജനത്തിന് ശുചിമുറി ഉപയോഗിച്ചതിന് ശേഷം
· മൃഗങ്ങളെ പരിപാലിക്കുക, അവയുടെ കൂട്, പാത്രം, മറ്റു വസ്തുക്കള്‍ എന്നിവ കൈകാര്യം ചെയ്യുക എന്നിവയ്ക്ക് ശേഷം
· മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിന് ശേഷം
· കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം
· യാത്ര ചെയ്തതിന് ശേഷം

ആഗോള കൈകഴുകല്‍ ദിനം പോസ്റ്റര്‍ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. വി. മീനാക്ഷി, ഡോ. റീത്ത കെ.പി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിനോയ് എസ്. ബാബു, സോഷ്യല്‍ സയന്റിസ്റ്റ് സുജ പി.എസ്., ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ ആര്‍. എന്നിവര്‍ പങ്കെടുത്തു.
"  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് 356 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്....  (14 minutes ago)

സംഗീത പ്രഭ പുരസ്‌കാരം ചലച്ചിത്രപിന്നണി ഗായിക രാജലക്ഷ്മിക്ക്....  (23 minutes ago)

അവശനായി ഇരിക്കുന്ന സിന്‍വർ  (48 minutes ago)

INDIA കൂടുതൽ പ്രതികരിക്കാതെ അമേരിക്ക  (53 minutes ago)

IRAN ഇറാന്റെ പ്രതികരണം  (58 minutes ago)

യഹ്യയക്ക് ശേഷം ഹമാസ്.. ആ മരണം ഇസ്രയേൽ ആഘോഷിക്കുന്നതിങ്ങനെ. അടുത്ത റീത്തും റെഡി.  (59 minutes ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍...  (1 hour ago)

വയനാട് ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും...  (1 hour ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ ആര്യാട് തനിച്ച് താമസിച്ചിരുന്ന വൃദ്ധനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ഈ ചിത്രത്തിൽ കേറി പണിയാൻ നിന്നാൽ, പണി പാളും! കടുത്ത താക്കീതുമായി ഗോപി സുന്ദർ  (1 hour ago)

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ മറികടന്ന് സ്വര്‍ണവില 58,000ത്തിലേക്ക്...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ആലുവയില്‍ ജിംനേഷ്യം ട്രെയിനറെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (2 hours ago)

Malayali Vartha Recommends