കോവിഡ് ബാധിച്ച കുട്ടികളിലും കൗമാരക്കാരിലും ടൈപ്പ് 2 പ്രമേഹ സാധ്യത ഇരട്ടിയിലധികമെന്ന് പഠനം...
കോവിഡ് ബാധിച്ച കുട്ടികളിലും കൗമാരക്കാരിലും ടൈപ്പ് 2 പ്രമേഹ സാധ്യത ഇരട്ടിയിലധികമെന്ന് പഠനം. കോവിഡ് ബാധിച്ച കുട്ടികളില്‍ അണുബാധയ്ക്ക് ശേഷം ഒന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ രോഗാവസ്ഥ വരാനുള്ള സാധ്യതയുണ്ടെന്ന് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. 2020 ജനുവരി മുതല്‍ 2022 ഡിസംബര്‍ വരെയുള്ള മെഡിക്കല്‍ രേഖകള്‍ ഗവേഷകര്‍ പരിശോധിക്കുകയും ചെയ്തു.
മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉള്ളവരെക്കാള്‍ കോവിഡ് ബാധ ഉണ്ടായിരുന്ന കുട്ടികളും കൗമാരക്കാരിലും ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുകയാണ്.
10നും 19നു ഇടയിലുള്ള 6,14,000 കുട്ടികള്‍ പഠനത്തിന്റെ ഭാഗമായി. പഠനത്തില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ക്ക് കോവിഡ് ബാധയുണ്ടായിരുന്നു. ഈ കുട്ടികള്‍ക്ക് കോവിഡിന് ശേഷമുള്ള ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത മറ്റ് അണുബാധകള്‍ ഉള്ളവരേക്കാള്‍ ഇരട്ടിയിലധികമാണെന്ന് ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ച് അമിതവണ്ണം ഉള്ളവരിലാണ് സാധ്യത.
പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ടാകാം. ഇന്‍സുലിന്‍ ഉല്‍പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന പാന്‍ക്രിയാസിനെ കോവിഡ് ബാധിക്കുന്നതു മൂലമാണിതെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജെഎഎംഎ നെറ്റ്വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഡ് ശരീരത്തില്‍ പ്രമേഹ സാധ്യതയ്ക്കുള്ള അധിക സമ്മര്‍ദം ചെലുത്തിയേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha