Widgets Magazine
29
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊല... പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം... കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തി..


കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊല... പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം... കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തി..


ഹൂതികളുടെ ആക്രമണം വർധിക്കുകയാണ്...ആദ്യമായിട്ട് താഡ് പ്രതിരോധ സംവിധാനം ഉപയോഗിച്ചു... ഹൂതി മിസൈൽ വായുവിൽ ഭസ്മം... യുഎസ്-ഇസ്രായേൽ പങ്കാളിത്തം കൂടുതൽ ശക്തി പ്രാപിച്ചു...


കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം...ഏറെനേരത്തെ ശ്രമത്തിനുശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി...നടി മയക്കുമരുന്ന് ലഹരിയിലായിരുന്നു...


ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു... മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗം... രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണം...


ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു... മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗം... രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണം...

സ്‌കൂള്‍ ആരോഗ്യ പരിശോധനയിലൂടെ 14 കാരിയ്ക്ക് പുതുജീവിതം.... കുട്ടിയുമായി സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്

28 DECEMBER 2024 07:56 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നര മാസം കൊണ്ട് രണ്ട് കോടിയിലധികം രൂപയുടെ കാന്‍സര്‍ മരുന്നുകള്‍... ചരിത്ര മുന്നേറ്റം നടത്തി കാരുണ്യ സ്പര്‍ശം: പദ്ധതി വന്‍ വിജയം, കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഉഡുപ്പി വഴി ആലപ്പുഴയിലേക്ക്: ട്രെയിന്‍ യാത്രയിലെ ആരോഗ്യ ബോധവല്‍ക്കരണം വൈറല്‍ അഭിനന്ദനങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

താരൻ നമ്മിൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് താരൻ അല്ലേ ? കിടിലൻ താരൻ ട്രീറ്റ്‌മെന്റ് കാണാം...!

ഉത്തരവുമായി ഹൈക്കോടതി.... ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി

രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രിയായി മാറാന്‍ എറണാകുളം ജനറല്‍ ആശുപത്രി, ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ലൈസന്‍സ് ലഭ്യമായി

സാക്രല്‍ എജെനെസിസ് ((Sacral Agenesis)) കാരണം അറിയാതെ മലവും മൂത്രവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിയ്ക്ക് ഇപ്പോള്‍ ആ ബുദ്ധിമുട്ടുകളില്ലാതെ ധൈര്യമായി സ്‌കൂളില്‍ പോകാം. ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ ആ പെണ്‍കുട്ടി സാധാരണ ജീവിതത്തിലേക്കും സ്‌കൂളിലേക്കും എത്തിയിരിക്കുകയാണ്. ഫീല്‍ഡുതല സന്ദര്‍ശനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിലെ ഉന്നതതല സംഘം വീട്ടിനടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി കുട്ടിയെ നേരില്‍ കണ്ട് സംസാരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോ കോള്‍ വഴി കുട്ടിയുമായും ടീം അംഗങ്ങളുമായും സംസാരിച്ചു. കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് എത്തിച്ച മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.

സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യ കേരളം നഴ്‌സ് ലീനാ തോമസിന്റെ ഇടപെടലാണ് കുട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെ കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോള്‍ പെട്ടെന്നാണ് കുട്ടി ഡയപ്പര്‍ ധരിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെ കുറിച്ച് നഴ്‌സിനോട് പറയുന്നത്. അറിയാതെ മലവും മൂത്രവും പോകുന്നതുമൂലം ദിവസവും 5 മുതല്‍ 6 വരെ ഡയപ്പര്‍ ധരിച്ചാണ് ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്. ഇതുമൂലം വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു.

നട്ടെല്ലിന്റെ താഴ് ഭാഗത്തെ എല്ല് പൂര്‍ണമായി വളരാത്തതുമൂലം ആ ഭാഗത്തെ നാഡികള്‍ വളര്‍ച്ച പ്രാപിക്കാതെ അവ തൊലിയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഒരു അപൂര്‍വ്വ അവസ്ഥയാണ് ഈ രോഗം. അഞ്ച് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ കോട്ടയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നെങ്കിലും ശസ്ത്രക്രിയ സങ്കീര്‍ണമായതിനാല്‍ ജന്മനായുള്ള ഈ അസുഖത്തിന് പരിഹാരമില്ലെന്ന് കണ്ട് ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.

പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നഴ്‌സ് ലീനാ തോമസ് ജില്ലാ ആര്‍.ബി.എസ്.കെ. കോ-ഓര്‍ഡിനേറ്റര്‍ക്ക് സ്‌ക്രീനിംഗ് റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളില്‍ അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയക്ക് കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ചെലവ് വരും. നട്ടെല്ലിനോട് ചേര്‍ന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാല്‍ പരാജയപ്പെട്ടാല്‍ ശരീരം പൂര്‍ണമായിത്തന്നെ തളര്‍ന്നുപോകാനും മലമൂത്ര വിസര്‍ജനം അറിയാന്‍ പറ്റാത്ത അവസ്ഥിലാകാനും സാധ്യതയുണ്ട്. അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം വിജയകരമാക്കിയത്. തുടര്‍ചികിത്സയ്ക്കും പരിചരണത്തിനും ശേഷം കുട്ടി ഡയപ്പര്‍ ആവശ്യമില്ലാതെ സന്തോഷത്തോടെ സ്‌കൂളില്‍ പോകുകയാണ്.

ആര്‍.ബി.എസ്.കെ. നഴ്സ് ലീനാ തോമസ്, ആര്‍.ബി.എസ്.കെ. കോ-ഓര്‍ഡിനേറ്റര്‍ ഷേര്‍ളി സെബാസ്റ്റ്യന്‍, ആശാ പ്രവര്‍ത്തക ഗീതാമ്മ, ഡി.ഇ.ഐ.സി. മാനേജര്‍ അരുണ്‍കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ടീം തുടങ്ങിയവരാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന് പിന്നില്‍.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് വലിയ ആശ്വാസം, യുഎഇയിൽ ഈ ഒമ്പത് ആവശ്യസാധനങ്ങളുടെ വില അനധികൃതമായി വർധിപ്പിക്കുന്നതിന് കടിഞ്ഞാണിട്ടു, പുതിയ നിയമം ജനുവരി മുതൽ പ്രാബല്യത്തിൽ വരും...!!!  (4 hours ago)

ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ 19 കാരന്‍ സ്‌കൂട്ടര്‍ ഇടിച്ച് മരിച്ചു  (4 hours ago)

ഇല്ലാത്ത വാര്‍ത്തകൊടുത്ത മാധ്യമങ്ങള്‍ അത് പിന്‍വലിക്കണമെന്നും മാപ്പുപറയണം: മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് യു.പ്രതിഭ എംഎല്‍എ  (4 hours ago)

പോലീസുകാര്‍ക്ക് തലവേദനയായിരുന്ന ഇരട്ടക്കള്ളന്മാര്‍ പിടിയില്‍  (5 hours ago)

കൊച്ചിയില്‍ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല...  (6 hours ago)

14 കാരിയെ പിതാവും മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി  (7 hours ago)

പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു  (8 hours ago)

സെപ്റ്റിക് ഷോക്കില്‍ നിന്നും രക്ഷിച്ചെടുത്തു: മൃണാളിനി സന്തോഷത്തോടെ മഹാരാഷ്ട്രയിലേക്ക് മടങ്ങി; പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയ്ക്ക് കരുതലേകി കുറ്റിപ്പുറം താലൂക്ക് ആശുപത്രി  (8 hours ago)

പെരിയ ഇരട്ടക്കലക്കേസ് : തൊണ്ടിമുതലുകളിലൊന്ന് കലൂരിലെ സിബിഐ പ്രത്യേക കോടതി വളപ്പില്‍  (8 hours ago)

മാർക്കോ ഭീകര വയലൻസ് മാത്രം ഉള്ള പടമാണ്, അത് കൊണ്ട് പൊതുസമൂഹത്തിന് ദോഷമാണ് എന്ന് പ്രബുദ്ധ ബുദ്ധിജീവി കം ഇരവാദ മാപ്രാസ്!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (10 hours ago)

പുനരധിവാസം സംബന്ധിച്ച് ഒരുവിധ വൈകലും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാവില്ല; തുറന്നടിച്ച് മന്ത്രി കെ രാജൻ  (10 hours ago)

കേരളത്തിന് വാരിക്കോരി ധനസഹായവും പദ്ധതികളും നല്കിയ പ്രധാനമന്ത്രിയായിരുന്നു ഡോ മന്‍മോഹന്‍ സിംഗെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി  (10 hours ago)

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം: ബസില്‍ സഞ്ചരിച്ച 18 പേര്‍ക്ക് പരിക്കേറ്റു  (10 hours ago)

കുറ്റകരമായ ഗൂഡാലോചനയാണ് കൊലപാതകത്തിനു പിന്നില്‍ സി.പി.എം നടത്തിയത്; സി.ബി.ഐ കോടതി വിധി ആശ്വാസം പകരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

Periya-twin-murder പണി കൊടുക്കണം' സി.പി.എം  (10 hours ago)

Malayali Vartha Recommends