Widgets Magazine
25
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോണ്‍സണിനെ പോലീസിന് കിട്ടിയത് രമ്യയുടെ കരുതല്‍..പ്രതിയുടെ മുഖം കണ്ടിരുന്ന രാധാകൃഷ്ണന്റെ മകള്‍ രമ്യക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്... പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു...


ആതിരയെ ഭാര്യയാക്കാന്‍ ജോണ്‍സണ്‍ കള്ളക്കളികള്‍ തുടങ്ങി..രാജീവിനേയും വിളിച്ചിരുന്നു... ചില കോളുകള്‍ അഞ്ചു മിനിറ്റ് വരെ പോയിട്ടുണ്ടെന്നാണ് രാജീവ് നല്‍കുന്ന സൂചന...


ഭയപ്പെടുത്തുന്ന വീഡിയോ...വിദ്യാർത്ഥിയാണ് മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.. പാരപ്പെറ്റിൽ കയറി താഴേക്ക് ചാടുകയായിരുന്നു...കേസെടുത്ത് കൂടുതൽ അന്വേഷണം നടത്താൻ പോലീസ്..


ഭര്‍ത്താവും മകനും പോകുന്നതുവരെ ജോണ്‍സന്‍ വീടിന്‍റെ പരിസരത്ത്; 9 മണിയോടെ വീടിനുള്ളിൽ: ചായയിടാൻ പറഞ്ഞയച്ച് മുറിയ്ക്കുള്ളിൽ കയറി കത്തിയൊളിപ്പിച്ചു; ശാരീരിക ബന്ധത്തിനിടെ കൊലപാതകം...


സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്; കോഴിക്കോട് ഈ വര്‍ഷം അപൂര്‍വ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കും

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്; കോഴിക്കോട് ഈ വര്‍ഷം അപൂര്‍വ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കും

24 JANUARY 2025 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പുണെയില്‍ 37 പേര്‍ക്കു കൂടി കണ്ടെത്തി...

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിനു കാരണമാകുന്നത് ഹൃദയസംബന്ധമായ രോഗങ്ങളാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്...

4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം.. സംസ്ഥാനത്ത് ആദ്യമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ആകെ 197 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: മന്ത്രി വീണാ ജോര്‍ജ്... മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി, ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം

എച്ച്.എം.പി.വി. ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

സംസ്ഥാനത്ത് അപൂര്‍വ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗങ്ങള്‍ പ്രതിരോധിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോഴിക്കോട് ഈ വര്‍ഷം അപൂര്‍വ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കും. കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. നിലവില്‍ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കി വരുന്നതില്‍ 90 ശതമാനത്തില്‍ കൂടുതല്‍ സര്‍വൈവല്‍ റേറ്റുള്ളതായും മന്ത്രി വ്യക്തമാക്കി. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന അപൂര്‍വ രോഗ ചികിത്സാ വിദഗ്ധരുടെ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്തി കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അപൂര്‍വ രോഗ പരിചരണ മേഖലയില്‍ പുത്തന്‍ ചുവടുവയ്പ്പാണ് കേരളം നടത്തുന്നത്. 2024 ഫെബ്രുവരി മാസമാണ് അപൂര്‍വ രോഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കെയര്‍ പദ്ധതി ആരംഭിച്ചത്. 2024ലാണ് എസ്.എ.ടി. ആശുപത്രിയില്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള എന്‍സൈം റീപ്ലൈസ്മെന്റ് തെറാപ്പി ആരംഭിച്ചത്. ഇപ്പോള്‍ 106 രോഗികള്‍ക്ക് വിലയേറിയ ചികിത്സ നല്‍കി വരുന്നു. ശലഭം പദ്ധതിയിലൂടെ കുഞ്ഞുങ്ങളുടെ വൈകല്യങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നു. ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ 7916 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി.

ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ വിദ്യാഭ്യാസം, പൊതുജനാരോഗ്യ വികസനം, ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥത, നവോത്ഥാന മുന്നേറ്റം എന്നിവ കാരണം ആരോഗ്യ രംഗത്ത് ഏറെ മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് മോറിസ്, അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സ് നോഡല്‍ ഓഫീസര്‍ ഡോ. ശങ്കര്‍, വിവിധ വിഭാഗം മേധാവികള്‍, കേന്ദ്ര പ്രതിനിധി ഡോ. അസ്ത എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരടക്കം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, പീഡിയാട്രീഷ്യന്‍മാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ഏകദിന ശില്‍പശാല നടത്തിയത്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുപത്തിയെട്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി  (33 minutes ago)

നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ കേസ്: അറസ്റ്റിലായത് യഥാര്‍ഥ പ്രതിയല്ലെന്ന് പിതാവ്  (44 minutes ago)

ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ഈ മാസം 27ന് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യപിക്കുമെന്ന് സുരേന്ദ്രന്‍  (2 hours ago)

അപകടകരമായി കാറുകളോടിച്ചുള്ള വിവാഹസംഘത്തിന്റെ യാത്ര: നവവരനുള്‍പ്പെടെ 7 പേര്‍ പിടിയില്‍  (2 hours ago)

കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട മാനന്തവാടി നഗരസഭയില്‍ ജനുവരി 27 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു  (3 hours ago)

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്ക് തമിഴ്‌നാട് ഗവര്‍ണറുടെ ക്ഷണം  (3 hours ago)

മുട്ടം സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ തീപിടിത്തം; ബാങ്കിലെ റെക്കോര്‍ഡ് റൂമിനാണ് തീപിടിച്ചത്  (3 hours ago)

കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂരില്‍ മകന്‍ വീടിന് തീയിട്ടു  (4 hours ago)

കോഴിക്കോട് യുവതിയുടെ മൊബൈല്‍ ഫോണ്‍ പെട്ടിത്തെറിച്ച് അപകടം  (4 hours ago)

കുവൈത്തില്‍ ജനുവരി 30ന് എല്ലാ പ്രാദേശിക ബാങ്കുകള്‍ക്കും അവധി  (4 hours ago)

വഖഫ് ബില്‍: പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍  (4 hours ago)

പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നുമണിയുടെ ബന്ധു  (5 hours ago)

തിങ്കളാഴ്ച മുതല്‍ കടയടച്ചുള്ള സമരമെന്ന് റേഷന്‍ വ്യാപാരികള്‍  (5 hours ago)

കഠിനംകുളം ആതിരയുടെ കൊലപാതകം: പ്രതി ജോണ്‍സന്‍ ആതിരയെ കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിനിടെയെന്ന് മൊഴി  (5 hours ago)

നാഗ്പൂരിനടുത്തുളള ആയുധ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends