Widgets Magazine
21
Feb / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ ഉഗ്രവിഷമുള്ള പാമ്പ് കയറി പുറത്തേക്ക് തലയിട്ട് ഇറങ്ങാൻ നോക്കുന്നു.. വാട്സ്ആപ്പ് ​ഗ്രൂപ്പികളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. ഞെട്ടിക്കുന്ന വീഡിയോ..


ലഗേജിന്റെ ഭാരക്കൂടുതൽ ചോദ്യം ചെയ്‌ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട്..ബാഗിൽ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ അറസ്റ്റിൽ.. പരിഹാസ രൂപേണ റഷീദ് മറുപടി നൽകി..


നേപ്പാളിൽ ടൂറിസം പരിപാടിക്കിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രിയ്ക്ക് പരിക്കേറ്റു..അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്.. കത്തിച്ച മെഴുകുതിരിയിൽ തീപിടിക്കുകയായിരുന്നു..


ഉദ്ഘാടന ദിവസം ബാറിൽ സംഘർഷം; ജീവനക്കാരൻ അറസ്റ്റിൽ...


പാകിസ്ഥാൻ ചാരസുന്ദരിയുടെ മേനിയിൽ മയങ്ങി വീണ് മലയാളികൾ..പ്രതിരോധ രഹസ്യങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കി.. മലയാളിയടക്കം മൂന്നുപേരെക്കൂടി അറസ്റ്റു ചെയ്തിരിക്കുകയാണ്..

രാജ്യത്ത് ആദ്യമായി വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകള്‍ ശേഖരിക്കാന്‍ പദ്ധതി... കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശേഖരിക്കാന്‍ എന്‍പ്രൗഡ്

19 FEBRUARY 2025 06:54 AM IST
മലയാളി വാര്‍ത്ത

More Stories...

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം നിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന്

കേരള ഹീമോഫീലിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ആരോഗ്യ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തി

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രത്യേക ക്രമീകരണം ഒരുക്കി: മന്ത്രി വീണാ ജോര്‍ജ്

കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു... കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

കാന്‍സര്‍ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്... ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം: ലോഗോ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് (ിജഞഛഡഉ: ചലം ജൃീഴൃമാാല ളീൃ ഞലാീ്മഹ ീള ഡിൗലെറ ഉൃൗഴ)െ എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടര്‍ന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാലഹരണപെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാന്‍ പാടില്ല. ഇതിലൂടെ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ഔഷധങ്ങള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്.

ഉപയോഗയോഗ്യമല്ലാത്ത മരുന്നുകളുടെ അശാസ്ത്രീയമായ നിര്‍മാര്‍ജനം പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് ആക്ട് ആന്റ് റൂളിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ഉപയോഗശൂന്യമായ മരുന്നുകള്‍ നിര്‍മാര്‍ജനം ചെയ്യുവാനാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

നിശ്ചിത മാസങ്ങളില്‍ വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകള്‍ ശേഖരിക്കുന്നതാണ്. കൂടാതെ പെര്‍മനന്റ് കളക്ഷന്‍ സൈറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള നീല നിറമുള്ള പെട്ടികളിലും പൊതുജനങ്ങള്‍ക്ക് മരുന്നുകള്‍ നിക്ഷേപിക്കാവുന്നതാണ്. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഉപയോഗശൂന്യമായ മരുന്നുകള്‍ മുന്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെ കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളുടേയും ഹരിതകര്‍മ്മ സേനാംഗങ്ങളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇപ്രകാരം ശേഖരിക്കുന്ന മരുന്നുകള്‍ കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള ഗലൃമഹമ ഋി്ശൃീ കിളൃമേെൃൗരൗേൃല ഘശാശലേറ (ഗഋകഘ) മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതാണ്.

പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് കോഴിക്കോട് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനെതുടര്‍ന്ന് കൊലപാതകശ്രമം  (3 hours ago)

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി  (3 hours ago)

കോഴിക്കോട് പെരുവട്ടൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടു വയസ്സുകാരനടക്കം നാലുപേര്‍ക്ക് കടിയേറ്റു  (3 hours ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (3 hours ago)

ആശവര്‍ക്കര്‍ സമരസമിതി കോര്‍ഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി വീണ ജോര്‍ജ്  (4 hours ago)

ദേശീയ സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കാന്‍ ശ്രമമെന്ന് എം ബി രാജേഷ്  (4 hours ago)

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം  (4 hours ago)

കട്ടിപ്പാറയില്‍ ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍  (4 hours ago)

സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി കെ സുരേന്ദ്രന്‍  (4 hours ago)

ഗുരുവായൂരില്‍ വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍  (4 hours ago)

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു  (4 hours ago)

കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങള്‍ തിരികെ നല്‍കണമെന്ന് ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല  (4 hours ago)

തിരുവനന്തപുരം കല്ലമ്പലത്ത് കോളേജ് ഹോസ്റ്റലില്‍ 13 കാരന് പീഡനം  (4 hours ago)

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു  (4 hours ago)

സെക്രട്ടറിയേറ്റില്‍ ഫാന്‍ പൊട്ടിത്തെറിച്ചു; പഴയ നിയമസഭ മന്ദിരത്തിലെ നികുതി വകുപ്പ് ഓഫീസിലാണ് സംഭവം  (5 hours ago)

Malayali Vartha Recommends