ദിവസവും ആപ്പിള്‍ കഴിയ്‌ക്കുന്ന സ്‌ത്രീകള്‍ക്ക് ലൈംഗിക തൃപ്‌തി കൂടുതലെന്ന് പുതിയ പഠനം
ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണേണ്ട എന്നത് പഴമൊഴിയായി. ഇപ്പോള്‍ ആപ്പിള്‍ കഴിച്ചാല്‍ വയാഗ്ര വേണ്ട എന്ന അവസ്ഥയായി. ഒരു ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ സ്‌ത്രീകളില്‍ ലൈംഗിക സംതൃപ്‌തിയുണ്ടാവുന്നു എന്ന് ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഗവേഷകര്‍ നടത്തിയ പഠനങ്ങളില്‍ സ്‌ത്രീകള്‍ ദിവസേന ആപ്പിള്‍ കഴിക്കുന്നതു വഴി കൂടുതല്‍ ദാമ്പത്യ സുഖം അനുഭവിക്കുന്നതായി തെളിയുന്നു.
സ്‌ത്രീകളില്‍ ലൈംഗികോത്തേജനമുണര്‍ത്തുന്ന സെക്‌സ് ഹോര്‍മോണായ എസ്‌ട്രാഡിയോളിനു സമാനമായ ഫ്‌ളോറിഡ്‌സിന്‍ എന്ന സംയുക്തം ആപ്പിളിലുള്ളതു കൊണ്ടായിരിക്കാം ഇപ്രകാരം സംഭവിക്കുന്നത്. ജനനേന്ദ്രീയ ഭാഗങ്ങളിലേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന പോളിഫീനോളുകളും,ആന്റിഓക്‌സിഡന്റുകളും ആപ്പിളിലുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha