സെക്‌സ് റോബോര്‍ട്ട് ഗുണമോ ദോഷമോ?

സെക്‌സ് റോബോട്ടുകള്‍ക്കായി അടുത്തിടെ ആവശ്യക്കാര്‍ കൂടുതാലായി വരുന്നുണ്ട്. എന്നാല്‍ മനുഷ്യന്റെ കിടപ്പറകള്‍ സെക്‌സ് റോബോട്ടുകള്‍ക്ക് കീഴടക്കാന്‍ സാധിക്കുമോയെന്ന് ഇത് വരെ കണ്ടുപിടിച്ചിട്ടില്ല. സേഫ് സെക്‌സ് എന്ന നിലയിലും പങ്കാളികള്‍ ഇല്ലാത്തര്‍ക്ക് തുണയാകാനുമാണ് സെക്‌സ് റോബോട്ടുകളെ വിപണിയിലെത്തിക്കാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീടിത് കൂടുതല്‍ പേരിലേക്ക് എത്തുകയായിരുന്നു.
ഒരു പ്രമുഖ സെക്‌സ് പാവ നിര്‍മാതാക്കള്‍ പറയുന്നത്, ഒരു മനുഷ്യന്‍ പ്രതീക്ഷിക്കുന്നത് എന്തും നല്‍കാന്‍ തങ്ങളുടെ സെക്‌സ് പാവകള്‍ക്കു സാധിക്കുമെന്നാണ്. തങ്ങളുടെ ഏറ്റവും മുന്തിയ സെക്‌സ് പാവയായ 'റോക്കി' സ്‌നേഹവും പിന്തുണയും പോലും നല്‍കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
എന്നാല്‍ ഇത് കൂടുതല്‍ പേര്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ മാത്രമെ ഇത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ദോഷമുണ്ടോയെന്നൊക്കെ അറിയാന്‍ സാധിക്കൂയെന്ന് കലിഫോര്‍ണിയ പൊളിടെക്‌നിക് സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥി ജൂലി കാര്‍പെന്റര്‍ പറയുന്നു. പലരും ഡോക്ടര്‍മാരോട് സെക്‌സ് റോബോട്ടുകളെ ഉപയോഗിക്കുന്നതിനെപ്പറ്റി അഭിപ്രായം ആരാഞ്ഞു തുടങ്ങിയതോടെയാണ് അവര്‍ ഇതിനെപ്പറ്റി പഠിക്കാന്‍ തുടങ്ങിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സിക്‌സ് പായ്ക്കുമെല്ലാമുള്ള പുരുഷ സെക്‌സ് റോബോട്ടുകളെ വിപണിയില്‍ ഇറക്കുമെന്ന് അടുത്തിടെ ഒരു അമേരിക്കന്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഈ സെക്‌സ് റോബോട്ടുകളെക്കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോയെന്ന് അറിയില്ലെന്നാണ് ആങഖ സെക്ഷ്വല്‍ ആന്‍ഡ് റിപ്രൊഡക്ടീവ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടനിലെ സെന്റ് ജോര്‍ജ് സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍ ചാന്റ്റല്‍ കോക്‌സ്, ലണ്ടന്‍ കിങ്ങ്‌സ് ആശുപത്രിയിലെ ഡോക്ടര്‍ ബേവ്‌ലി എന്നിവരാണ് ഈ പഠനത്തിനു നേതൃത്വം നല്‍കിയത്. റോബോട്ടുകളുമായി സെക്‌സ് ചെയ്യുന്നത് കൊണ്ട് യാതൊരു വിധ ആരോഗ്യഗുണങ്ങളും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പഠനം പറയുന്നത്.
സെക്‌സ് റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള ശാരീരിക ബന്ധം സംബന്ധിച്ച് ഇതുവരെ ഇത്തരമൊരു പഠനം നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പഠനം ആരംഭിച്ചത് പൂജ്യത്തില്‍ നിന്നായിരുന്നു. ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് പ്രഫസര്‍ നോയേല്‍ ഷാര്‍ക്ക്‌ലി പറയുന്നതും മനുഷ്യനും റോബോട്ടുകളും തമ്മിലെ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ പൂര്‍ണമായൊരു പഠനം പുറത്തുവന്നിട്ടില്ലെന്നാണ്. നൂറുകണക്കിനു സംശയങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് സെക്‌സ് റോബോട്ടുകളെപ്പറ്റി ഉയരുന്നത്. ഇത്തരം ആശങ്കകള്‍ തങ്ങള്‍ക്കുമുണ്ടെന്ന് റോബോട്ടിക്‌സ് വിദഗ്ധന്‍ നോയേല്‍ ഷാര്‍ക്ക്‌ലി പറയുന്നു.
https://www.facebook.com/Malayalivartha