കുട്ടികളിലെ ഉത്ക്കണ്ഠ എന്ന വില്ലന്‍
വളര്‍ച്ചയുടെ ഭാഗമായി കുട്ടികളില്‍ കാണുന്ന ഒരു അവസ്ഥയാണ് ഉത്കണ്ഠ. ഏറെക്കുറെ എല്ലാ കുട്ടികളിലും ഇത് കാണാറുണ്ട്. വളരുന്തോറും അവരിലെ ഉത്കണ്ഠയും പേടിയും മാറി വരും . എന്നാല്‍ ഇത് അസാധാരണമാം വിധം അധികമായാല്‍ അത് ആ കുട്ടിയുടെ ശാരീരിക, മാനസിക നിലകളില്‍ വ്യതിയാനം ഉണ്ടാക്കിയേക്കാം.
അമിതമായി ഉത്കണ്ഠ അനുഭവിക്കുന്ന കുട്ടികളില്‍ ഹൃദയമിടിപ്പിന്റെ വേഗം കൂടിയും ശരീരം അമിതമായി വിയര്‍ക്കുന്നതായും കാണപ്പെടുന്നു. അകാരണമായ ഭയം അവരുടെ സ്വഭാവരീതികളെ തന്നെ സാരമായി ബാധിക്കാറുണ്ട്.
ഉത്കണ്ഠയുടെ ലക്ഷങ്ങള്‍ പല കുട്ടികളിലും വ്യത്യസ്തമാണ് - മാതാപിതാക്കളില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള വിമുഖത, അപരിചിതരായ വ്യക്തികളോട് ഇടപെടാനുള്ള ബുദ്ധിമുട്ട്, അകാരണമായ വാശി, ദേഷ്യം, സങ്കടം, വിശപ്പില്ലായ്മ, കാരണം പറയാന്‍ കഴിയാത്ത വയറുവേദന, തലവേദന, മരവിപ്പ് തുടങ്ങിയ അസുഖങ്ങളുണ്ടെന്ന തോന്നല്‍ എന്നിവയെല്ലാം ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്.
മാതാപിതാക്കളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥ, സ്‌ക്കൂളിലേയോ വീട്ടിലേയോ വഴക്ക് ശാരീരികമോ, മാനസികമോ ആയി നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ എന്നിവയെല്ലാം കുഞ്ഞുങ്ങളിലെ ഉത്കണ്ഠക്ക് കാരണമാകാം.
ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാതാപിതാക്കള്‍ക്കും സുഹൃത്തുകള്‍ക്കും കഴിയും. കുട്ടിയുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും അവര്‍ എന്തിനേയാണോ പേടിക്കുന്നത് അതിനെ സധൈര്യം നേരിടാനുള്ള പിന്തുണ അവര്‍ക്ക് നല്‍കുകയും വേണം. അവരുടെ ഏതു പ്രശ്‌നങ്ങള്‍ക്കും പിന്തുണയായി അവര്‍ക്കൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ അച്ഛനമ്മമാര്‍ക്ക് കഴിയണം. എന്നാല്‍ ഇതിനു കഴിയാതെ വന്നാല്‍ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതാണ് അഭികാമ്യം.
ചികിത്സാ രീതികള്‍
Cognitive Behavioral Therapy (CBT) ആണ് പ്രധാന ചികിത്സാരീതി. ഉത്ക്കണ്ഠയുടെ ലക്ഷണങ്ങള്‍ കുറക്കാനുള്ള മരുന്നുകള്‍ മന:ശാസ്ത്രജ്ഞന്റെ ഉപദേശ പ്രകാരം കഴിക്കാവുന്നതാണ്. SSRI (Selective Serotonin Reuptalin Inhibitors) ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.
മാതാപിതാക്കളുടെ സ്‌നേഹപൂര്‍വ്വമായ പരിചരണവും സാമീപ്യവും കുട്ടികളിലുണ്ടാകുന്ന അരക്ഷിതാവസ്ഥ ഇല്ലായ്മ ചെയ്യും. കുട്ടികള്‍ സുരക്ഷിതരാണെന്ന ബോധം അവരില്‍ ഉണ്ടാകേണ്ടത് അച്ഛനമ്മമാരുടെ ചുമതലയാണ്. “കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്“എന്നാണല്ലോ---
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha