ബ്രെയിന്‍ സര്‍ജറി നടത്താനും റോബോട്ട്; തലയോട്ടി ഇളക്കേണ്ട ആവശ്യമില്ല, ചിലവും കുറവ്
ബ്രെയിന്‍ സര്‍ജറി നടത്താന്‍ കഴിവുള്ള റോബോട്ടിനെ ശസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്തു. തലയോട്ടിയില്‍ ഓപ്പറേഷന്‍ നടത്താതെ എംആര്‍ഐ സ്‌കാനര്‍ ഉപയോഗിച്ച് ചെവിയിലൂടെ സര്‍ജറി നടത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ഈ ശസ്ത്രക്രിയയുടെ ചിലവ് വളരെ തുച്ഛമാണ്.
അപസ്മാരം പോലുള്ള അസുഖം ബാധിച്ചവരില്‍ ബ്രെയിന്‍ സര്‍ജറി നടത്തുന്നത് അപകടകരമായി തീരാറുണ്ട്. അതുപോല അസുഖം ഭേദമാക്കുന്നതിന് കാല താമസവും വരുന്നു. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനായി വാന്‍ഡര്‍ബിറ്റ് ശാസ്ത്രജ്ഞന്‍മാരുടെ അഞ്ചുവര്‍ഷത്തെ ശ്രമഫലമായാണ് റോബോട്ടിക്ക് ശസ്ത്രക്രിയക്ക് രൂപം നല്‍കിയത്.
ബ്രെയിനില്‍ ഹിച്ചോ കാംപസിലാണ് ഇത്തരം ശസ്ത്രക്രിയ നടത്തേണ്ടത്. ഇത് ബ്രയിനിന്റെ അടിവശത്താണ് ഉള്ളത്. അതിനാല്‍ ഒരു റോബോട്ടിക് ഉപകരണത്തിന്റെ സഹായത്തോടെ ചെവിയിലൂടെ ഹിച്ചോ കാംപസിന്റെ അടിവശത്തുകൂടെ ബ്രെയിനില്‍ ശസ്ത്രക്രിയ നടത്താമെന്ന് ഇവര്‍ കണ്ടത്തി. ഇതിനായി തലയോട്ടി ഇളക്കേണ്ട ആവശ്യം വരുന്നില്ല.
ഇതിനായി എംആര്‍ ഐ സ്‌കാനറിന്റെ സഹായത്തോടെ പ്രത്യേക നീഡിലിന് രൂപം കൊടുത്തു. ഈ ആഴ്ച നാഷ്‌വില്ലേയിലെ ഫഌയിഡില്‍ വച്ച് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദ വിദ്യാര്‍ഥിയായ ഡേവിഡ് കോംബര്‍ റോബോട്ടിക് സര്‍ജറിയുടെ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തുന്നുണ്ട്. 1.14എംഎം നിക്കല്‍ ടൈറ്റാനിയം സൂചിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതുവരെ ഉപയോഗിച്ചിരുന്ന 1.18 എംഎം സൂചിയേക്കാള്‍ മെച്ചപ്പെട്ടതാണിത്. \'എപ്പിലപ്‌സി സര്‍ജറി\' പോലുള്ള ശസ്ത്രക്രിയകളില്‍ തലയോട്ടിക്ക് ക്ഷതമേല്‍ക്കാതെ നടത്താനാകുന്ന ചെലവ് കുറഞ്ഞ മികച്ച ചികിത്സാരീതിയായി ഈ റോബോട്ടിക് ശസ്ത്രക്രിയ, ഓപ്പറേഷന്‍ റൂമുകളില്‍ നമ്മുക്ക് പ്രതീക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha