വൈറ്റമിന്‍ ഡിയുടെ അഭാവം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്
വൈറ്റമിന്‍-ഡിയുടെ അഭാവം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും. ഹൃദയാഘാത സാദ്ധ്യത ഏഴ് മടങ്ങ് വര്‍ദ്ധിപ്പിക്കും. അക്യൂട്ട് കാര്‍ഡിയോ വാസ്‌ക്കുലര്‍ കെയറില്‍ പ്രബന്ധം അവതരിപ്പിച്ച ഡോ.ജിന്‍വി നല്‍കുന്ന മുന്നറിയിപ്പാണിത്.
പെട്ടെന്നുള്ള ഹൃദയാഘാതം മൂലം കിടപ്പിലായവര്‍ പൂര്‍വ്വ സ്ഥിതിയിലെത്തുന്നതിന് ന്യൂറോളജിക്കലായുള്ള ആരോഗ്യവും, മെച്ചപ്പെടേണ്ടതുണ്ട്. വൈറ്റമിന്‍ ഡിയുടെ അഭാവമുള്ളവരില്‍ നാഡീസംബന്ധമായുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണം ഇതാകാം.
കൊറിയയിലെ സിയോളിലുള്ള ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട അന്‍പത്തിമൂന്നു രോഗികളില്‍ നടത്തിയ പഠനത്തിനുശേഷമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വൈറ്റമിന്‍ ഡിയുടെ അഭാവം ഉള്ളതും ഹൃദയാഘാതം വന്നതിനുശേഷം സുഖപ്പെട്ട് ആശുപത്രി വിട്ടതുമായ അറുപത്തിയഞ്ചു ശതമാനം രോഗികളും ആറ് മാസത്തിനുള്ളില്‍ ന്യൂറോളജിക്കല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് കാണപ്പെടുന്നത്. 29 ശതമാനം രോഗികള്‍ മരണമടയുന്നതായും കണ്ടു വരുന്നു.
ഹൃദയാഘാത സാദ്ധ്യതയുള്ളവര്‍ വൈറ്റമിന്‍ ഡിയുടെ കുറവ് വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തിലാര്‍ക്കെങ്കിലും ഹൃദ്‌രോഗം വന്നിട്ടുള്ളവരും, പുകവലി, പ്രമേഹം, പൊണ്ണത്തടി, കൂടിയ ബ്ലഡ് പ്രഷര്‍, കൊളസ്‌ട്രോള്‍, അമിത മദ്യപാനം എന്നിവയുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.
മത്സ്യം, മുട്ട, സംസ്‌ക്കരിച്ച വെണ്ണ, ധാന്യങ്ങള്‍, പാല്‍പ്പൊടി എന്നിവയിലെല്ലാം വൈറ്റമിന്‍ ഡിയുണ്ട്. സൂര്യപ്രകാശമേല്‍ക്കുന്നതും അത്യുത്തമം തന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha