എങ്ങനെ ആരോഗ്യം മെച്ചപ്പെടുത്താം?

നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് ആരോഗ്യവാനായി നടക്കുക എന്നുള്ളത്. എന്നാൽ എല്ലാവര്ക്കും അത് സാധിക്കുന്നുണ്ടോ ഇല്ല എന്നുള്ളതാണ് വാസ്തവം. മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ചും മറ്റു പല കാരണങ്ങൾ കൊണ്ടും നമ്മുടെ ആരോഗ്യം ഇന്ന് ക്ഷയിച്ച് ക്ഷയിച്ച് വരുകയാണ്.
ഒരു നല്ല ആരോഗ്യത്തിനുടമയാകണമെങ്കിൽ നമ്മൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.നല്ല ശുചിത്വം പാലിക്കുക.രോഗം വരാതിരിക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയാണ് നല്ല ശുചിത്വം പാലിക്കുക എന്നത്.കൈകൾ എപ്പോളും ഭംഗിയായി കഴുകുക പ്രതേകിച്ചും ആഹാര സാധനങ്ങൾ കഴിക്കുന്നതിനു മുൻപും ശേഷവും.വൃത്തിയില്ലാത്ത കൈകൾ കൊണ്ട് ആഹാരം കഴിക്കുന്നത് രോഗം വിളിച്ചുവരുത്താൻ കാരണമാകും.
ശുദ്ധജലം മാത്രം കുടിക്കുന്നതിനും കുളിക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കുക ഇതുവഴി രോഗത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും.നല്ല ആഹാര സാധനങ്ങൾ കഴിക്കുക.പുറത്തുള്ള ആഹാരങ്ങൾ കഴിവതും ഒഴിവാക്കുക.ഭക്ഷണം നന്നായി പാകം ചെയ്ത് മാത്രം കഴിക്കുക.ഇടവേളകളിൽ ശരീരത്തിന് വ്യായാമം നൽകുക.ഇത് മാത്രമല്ല നന്നായി ഉറങ്ങുക.എന്നിവ വഴി ആരോഗ്യമുള്ള ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാൻ സാധിക്കുന്നതാണ്.
https://www.facebook.com/Malayalivartha