ഉറക്കക്ഷീണം അകറ്റാം

പെട്ടെന്നും ഫലപ്രദമായും നമ്മുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്താന്‍ സൂര്യപ്രകാശത്തിന് കഴിയും. സൂര്യപ്രകാശം വിറ്റാമിന്‍ ഡിയുടെ ഉത്‌പാദനത്തെ ത്വരിതപ്പെടുത്തുകയും അടിക്കടി മാനസികാവസ്ഥയില്‍ ുണ്ടാകുന്ന മാറ്റത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.ഉറക്കം അനുഭവപ്പെടുമ്പോള്‍ ഉണര്‍ന്നിരിക്കാനും ഇത് സഹായിക്കും. അതുകൊണ്ട് ജനാലകളിലെ കര്‍ട്ടനുകള്‍ നീക്കി സൂര്യപ്രകാശത്തെ അകത്തേക്ക് ക്ഷണിക്കുക.
ആവശ്യത്തിന് വെള്ളം കുടിക്കണം അത് ഉറക്ക ക്ഷീണം അകറ്റാൻ നമ്മെ വളരെ സഹായിക്കുന്നു . ഉറക്കം അനുഭവപ്പെടുമ്പോള്‍ അല്‍പ്പം കൂടുതല്‍ വെള്ളം കുടിക്കുക, ഇത് നിങ്ങളെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കും. വേനല്‍ക്കാലത്ത് അരക്കുപ്പി തണുത്ത വെള്ളം കുടിച്ചാല്‍ ഉന്മേഷം ലഭിക്കും.അൽപ സമയം നടക്കുക വഴി നമുക്ക് ഉറക്ക ക്ഷീണം അകറ്റാൻ സാധിക്കുന്നതാണ്. എപ്പോളും ഒരേപോലെ ഇരുന്ന് ജോലിചെയ്താൽ ആർക്കും ഉറക്കം വരും. അതുകൊണ്ട് ഉറക്കം വരുമ്പോൾ എത്ര ജോലിയുണ്ടെങ്കിലും നടക്കുക.ഉറക്കം പമ്പകടക്കാനുള്ള മറ്റൊരു വഴിയാണ് പാട്ട് കേൾക്കുക എന്നത്.അടിപൊളി പാട്ടുകൾ ഉറക്ക ക്ഷീണമകറ്റാൻ നമ്മെ സഹായിക്കുന്നു.
https://www.facebook.com/Malayalivartha