ദിവസേന 3 ഗ്ലാസ് പാല്‍കുടിച്ചാല്‍ പെട്ടെന്ന് മരിയ്‌ക്കും
ബ്രട്ടീഷ് മെഡിക്കല്‍ ജേണല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ട്, പാലിനെ സംബന്ധിച്ച് മലയാളികള്‍ക്കുളള സകല ധാരണകളും തിരുത്തിയ്‌ക്കും. പല്ലുകളുടേയും എല്ലുകളുടേയും ബലത്തിന് ആവശ്യമായ കാല്‍സ്യം ലഭിക്കുന്നതിന് പാല്‍ അത്യാവശ്യമാണെന്നും, ഒരു സമീകൃതാഹാരമാണ് പാല്‍ എന്നൊക്കെയായിരുന്നു ഇതുവരെയുളള ചിന്ത. എന്നാല്‍ 61000 സ്‌ത്രീകളുടേയും, 4,500 പുരുഷന്‍മാരേയും ഉള്‍ക്കൊളളിച്ചു കൊണ്ട് 20 വര്‍ഷം കൊണ്ടു നടത്തിയ ഒരു ഗവേഷണത്തിന്റെ ഫലം നമ്മേ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഇത്രയും പേരില്‍ പാല്‍ കൂടുതല്‍ കുടിച്ചവരില്‍ എല്ലുകള്‍ക്ക് പൊട്ടല്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
മുന്നോ, അതിലധികമോ ഗ്ലാസ് പാല്‍ ദിവസേന കുടിയ്‌ക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറവായിരിക്കുമെന്ന നിഗമനമാണ് ഏറെ കൗതുകമുണ്ടാക്കുന്നത്. എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപെറോസിസ്-നെ ചെറുത്തുനില്‍ക്കാന്‍ ആവശ്യമായ കാല്‍സ്യം ലഭിക്കുന്നതിന് ദിവസേന 500 ml പാല്‍ കുടിച്ചാല്‍ മതിയത്രേ. എല്ലുകള്‍ സജീവ കലയായതിനാല്‍ 30 വയസ്സുവരെ എല്ലുകള്‍ നശിക്കുകയും പുതുതായി രൂപപ്പെടുകയും ചെയ്യുമെന്നും, 30 വയസ്സിനുശേഷം നാശം സംഭവിക്കുന്ന പ്രക്രിയ കൂടുകയും പുതുതായി എല്ലുകള്‍ ഉണ്ടാകുന്ന പ്രക്രിയ കുറയുകയും ചെയ്യുന്നു. പാലിലെ കൊഴുപ്പ് കാല്‍സ്യത്തിന്റെ ഗുണം തടയുകയാണ് ചെയ്യുന്നതെന്നും കൊഴുപ്പുകുറഞ്ഞ പാലുല്‍പ്പന്നങ്ങളായ ചീസും തൈരുമൊക്കെയാണ് ഗുണപ്രദമെന്നുമാണ് പുതിയ പഠനം പറയുന്നത്.
https://www.facebook.com/Malayalivartha