ദിവസവും ഒന്നോ രണ്ടോ പെഗ്ഗ് മദ്യം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്; വാഷിംഗ്ടണ്‍ സര്‍വ്വകലാശാല ഗവേഷക സംഘത്തിന്റെ പഠനങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത്

ദിവസേന ഒരാപ്പിൾ എന്നു പറഞ്ഞിരുന്നവർ ഇപ്പോൾ അത് മദ്യം എന്ന് മാറ്റിപ്പറഞ്ഞു തുടങ്ങിയോ? മദ്യം കഴിക്കുമ്പോൾ ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് അറിയുമോ? അനന്തരം സംഭവിക്കുന്നത് ശരീരത്തിൽ ഒരു പ്രത്യേക രാസപ്രവർത്തനമാണ്.
മദ്യം കഴിക്കുമ്പോൾ നിങ്ങളുടെ വെപ്രാളം കുറയുന്നതോടെ നമുക്ക് സ്വസ്ഥത തരുകയാണ് എന്ന് നമ്മൾ മനസ്സിലാക്കുകയാണ്. ഒരു ഗ്ലാസ് മദ്യം കഴിക്കുമ്പോൾ ഇത്രയും സമാധാനം ലഭിക്കുമെങ്കിൽ ഒരു ബാരൽ മദ്യം കുടിച്ചാൽ ഇതിനേക്കാൾ എത്രയോ ഇരട്ടി സമാധാനം ലഭിക്കേണ്ടതല്ലെ? മദ്യം ചിന്തയെ മന്ദീഭവിപ്പിക്കുന്നു. മദ്യം നിങ്ങളുടെ ജാഗ്രതാവസ്ഥയെ തീവ്രമാക്കുന്നുണ്ടോ മന്ദമാക്കുന്നുണ്ടോ എന്ന് ചിന്തിക്കുക.
ദിവസവും ഒന്നോ രണ്ടോ പെഗ്ഗ് മദ്യം കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് കരുതുന്നവരാണ് പലരും. എന്നാല്‍, മദ്യപാനത്തിന് സുരക്ഷിതമായ അളവില്ലെന്നാണ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാല ഗവേഷക സംഘത്തിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്
ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹത്തിനും ചെറിയ തോതില്‍ ഗുണം ചെയ്യുമെങ്കിലും അതിനെ കവച്ചുവയ്ക്കുന്ന പ്രതികൂല ഭലങ്ങളാണ് മദ്യത്തിനുള്ളത്. അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ മദ്യപാനത്തിന്റെ പ്രത്യാഘാതമായി ഉണ്ടാകുന്നുണ്ടെന്നാണ് കിങ്‌സ് കോളേജ് ഓഫ് ലണ്ടനിലെ റോബിന്‍ ബേര്‍ട്ടണ്‍ പറയുന്നത്.
ലോകത്താകമാനമുള്ള 32.5 ശതമാനം ആളുകള്‍ മദ്യപിക്കുന്നവരാണ്. വര്‍ഷം തോറും മദ്യപരില്‍ ഒമ്പതു ശതമാനം പേരാണ് ഇതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മരിക്കുന്നത്. 50 വയസ്സ് കഴിഞ്ഞവരില്‍ (പ്രത്യേകിച്ച് സ്ത്രീകളില്‍) മദ്യപാനം മൂലമുണ്ടാകുന്ന അര്‍ബുദമാണ് കൂടുതലും മരണത്തിന് കാരണമാകുന്നത്.
195 രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന 2.8 കോടിയാളുകളെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയത്. 1990 മുതല്‍ 2016 വരെയായിരുന്നു പഠനം. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലാണ് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇനി നിങ്ങൾ തീരുമാനിക്കുക മദ്യം നല്ലതാണോ അല്ലയോ എന്ന്.
https://www.facebook.com/Malayalivartha