അമിതവണ്ണം കുറയ്ക്കാന്‍ പുതിയ വഴി, പച്ചക്കറി…
അമിതവണ്ണം കുറയ്ക്കണോ? വഴിയുണ്ട്. പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ടെക്‌സാസ് സര്‍വകലാശാല കണ്ടെത്തിയിരിക്കുന്നത്. സതേണ്‍ കാലിഫോര്‍ണിയന്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ടെക്‌സാസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. കാരറ്റും തക്കാളിയും കൂടുതല്‍ കഴിക്കാനാണ് ടെക്‌സാസ് നിര്‍ദേശിച്ചിരിക്കുന്നത്. പച്ചക്കറികളോ ഇലകളോ ഭക്ഷണത്തില്‍ നിര്‍ബന്ധമായും കരുതണം. അമിതവണ്ണം കുറയ്ക്കുമെന്ന് മാത്രമല്ല രോഗങ്ങളെ അകറ്റിനിര്‍ത്തുമെന്ന പ്രത്യേകതയും ഇതിനുണ്ട്. കരള്‍, ഹൃദയ, പ്രമേഹ രോഗങ്ങളില്‍ നിന്നും പച്ചക്കറി ഭക്ഷണം നമ്മളെ രക്ഷിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. ചീര സ്ഥിരമായി കഴിക്കുന്നവരില്‍ അമിതവണ്ണം കുറഞ്ഞതായും സര്‍വകലാശാല കണ്ടെത്തി.
എഞ്ചല്‍സിലെ എട്ട് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുളള 175 പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ടെക്‌സാസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജയിം ഡേവിഡാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
അതേസമയം കേരളത്തില്‍ പച്ചക്കറി അധികം കഴിച്ചാല്‍ എന്തുസംഭവിക്കുമെന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു. കേരളത്തില്‍ ലഭ്യമാകുന്ന പച്ചക്കറികളില്‍ മാരകവിഷമാണ് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില നിന്നും കേരളത്തിലെത്തുന്ന പച്ചക്കറികളിലെ വിഷം ക്രമാതീതമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഫലപ്രദമായ യാതൊരു നടപടിയുമെടുക്കാന്‍ കേരളസര്‍ക്കാരിന് കഴിയുന്നില്ല. കേരളത്തിലേക്ക് അയക്കുന്ന പച്ചക്കറി കൃഷിചെയ്യാന്‍ മാത്രം വേണ്ടി മാത്രം അയല്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് കൃഷിയിടങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ വിളയുന്ന പച്ചക്കറികള്‍ സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ജൈവകൃഷിയിലുടെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളുടെ മാര്‍ക്കറ്റ് കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. തിരുവനന്തപുരം ഉള്‍പ്പെടുയുളള നഗരങ്ങളില്‍ ജൈവ പച്ചക്കറി മാര്‍ക്കറ്റുകളുടെ എണ്ണം കൂടുന്നു. എന്നാല്‍ ജൈവപച്ചക്കറികളില്‍ എത്രമാത്രം ജൈവമുണ്ടെന്നത് കണ്ടെത്താന്‍ ഒരു മാര്‍ഗവും ഇപ്പോഴില്ല. ജൈവമാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നത് ജൈവപച്ചക്കറിയാണെന്ന് മാത്രം വിശ്വസിക്കേണ്ടിവരുന്നു. ജൈവനാടന്‍ പച്ചക്കറി എന്നപേരില്‍ നിരത്തു വക്കുകളിലും പച്ചക്കറികള്‍ കൊഴുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha