സാമ്പത്തിക വളർച്ചയ്ക്ക് വേണം കൃത്യമായ പ്ലാനിംഗ്

നിങ്ങൾക്ക് 22 വയസിൽ ജോലി ലഭിച്ചു എന്നിരിക്കട്ടെ. നിങ്ങൾ എന്തുചെയ്യും..? കൂട്ടുകാരുമായി പാർട്ടി ആഘോഷങ്ങൾ എന്നിവയിലേക്ക് തിരിയും പിന്നെ വസ്ത്രങ്ങൾ ഭക്ഷണങ്ങൾ അങ്ങനെ ലിസ്റ്റ് നീളുന്നു . മാസത്തിന്റെ പകുതി ആകുമ്പോഴേക്കും ദേ കിടക്കുന്നു ..!! കുറച്ചൊന്നു മനസ് വെച്ചാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ സാമ്പത്തിക വളർച്ച നേടിയെടുക്കാൻ കഴിയും . അതിനായി കുറച്ചു കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
ലോകത്തു വളർന്നു വന്ന കോടീശ്വരന്മാരെല്ലാം ജനിച്ചപ്പോ മുതലേ അങ്ങനെ ദൈവം സൃഷ്ടിച്ചവരല്ല. ഒരുപക്ഷെ നിങ്ങൾ ചിന്തിച്ചേക്കാം അപ്പോൾ പിന്നേ മുകേഷ് അംബാനിയുടെ മക്കളോ..!! ചോദ്യം സ്വാഭാവികമാണ്. പക്ഷേ ഓരോ ആൾക്കാരും വളർന്നു വരുന്ന സാഹചര്യങ്ങളും ചുറ്റുപാടും പലതാണ്.
നിങ്ങൾ പാവപ്പെട്ടവനായി ജനിക്കുന്നത് നിങ്ങളുടെ കുറ്റമല്ല എന്നാൽ നിങ്ങൾ പാവപ്പെട്ടവനായി മരിക്കുന്നത് നിങ്ങളുടെ മാത്രം കുറ്റമാണ്. നിങ്ങള്‍ സ്വപ്നങ്ങള്‍ കാണുമ്പോള്‍ അത് നിങ്ങളുടെ വരുമാനവും ഭാവിയിലെ ശമ്പള സാധ്യതയുമെല്ലാം കണക്കാക്കി വേണം. അല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവില്ല. അതുപോലെ തന്നെ നിങ്ങള്‍ക്കായി കരുതിവെച്ചിരിക്കുന്ന സമ്പാദ്യത്തെ കുറിച്ചും ധാരണ വേണം.
വിവിധ സാമ്പത്തിക ഉല്‍പ്പന്നങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡുകളും മറ്റും. പഠിച്ചുകൊിരിക്കുന്ന സമയത്തും മറ്റും ഒരു ക്രെഡിറ്റ് കാര്‍ഡ് നിങ്ങള്‍ക്കില്ലെങ്കില്‍ ജോലി ലഭിച്ചുകഴിഞ്ഞാല്‍ ആദ്യം നിങ്ങള്‍ കൈവശം വയ്ക്കുവാൻ ആഗ്രഹിക്കുക ക്രെഡിറ്റ് കാര്‍ഡായിരിക്കും. ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ യഥാസമയം അടച്ചുതീര്‍ക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. വളരെ ഉയർന്ന ശതമാനത്തോളം വരെ ചിലപ്പോള്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിങ്ങള്‍ക്ക് പലിശ ഈടാക്കിയേക്കാം.
മറ്റൊരു വഴി ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണ് മികച്ച മാര്‍ഗം. നിങ്ങള്‍ തീരെ ചെറുപ്പമാണെങ്കില്‍ എസ്.ഐ.പിയാണ് നല്ലത്. വിവിധ ഇക്വിറ്റി ഫണ്ടുകളിലും ടാക്‌സ് സേവിംഗ് ഫണ്ടുകളിലുമുള്ള എസ്.ഐ.പികളില്‍ നിക്ഷേപം നടത്താം. മാസംതോറും 5000 രൂപ 15 ശതമാനം വാര്‍ഷിക റിട്ടേണോടെ 10 വര്‍ഷത്തേക്ക് എസ്.ഐ.പിയില്‍ നിക്ഷേപിക്കാന്‍ നി ങ്ങള്‍ ആരംഭിച്ചുവെന്നിരിക്കട്ടെ 10 വര്‍ഷം കഴിയുമ്പോള്‍ ഏതാണ്ട് 14 ലക്ഷം രൂപയുടെ നിക്ഷേപം നിങ്ങള്‍ക്കുണ്ടാകും. നിങ്ങളുടെ വിവാഹത്തിനോ വീട് വാങ്ങിക്കുന്നതിനോ മക്കളുടെ വിദ്യാഭ്യാസത്തിനോ എല്ലാം ഈ തുക വളരെയധികം ഉപകരിക്കും.
സാമ്പത്തികമാന്ദ്യം പോലുള്ള കാലയളവില്‍ ഒരുപക്ഷേ പെട്ടെന്ന് നിങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ മറ്റൊരു ജോലി ലഭിക്കുന്ന വരെ പിടിച്ചുനില്‍ക്കാന്‍ ഒരു എമര്‍ജന്‍സിഫണ്ട് നിങ്ങള്‍ കരുതണം. 4-6 മാസത്തെ നിങ്ങളുടെ നിലവിലെ ശമ്പളത്തിനു തുല്യമായ തുകയെങ്കിലും ആ ഫണ്ടിൽ ഉണ്ടായിരിക്കണം. എങ്കില്‍ പെട്ടെന്ന് ജോലി നഷ്ടപ്പെടുന്ന അവസരങ്ങളില്‍ മറ്റാരെയും ആശ്രയിക്കാതെ പിടിച്ചു നില്‍ക്കാന്‍ നിങ്ങള്‍ക്കാവും.
ലഭിക്കുന്ന പൈസ റെക്കറിംഗ് ഡിപ്പോസിറ് ഫിക്സഡ് ടൈം റഡിപ്പോസിറ് എന്നിവയിലേതിലെങ്കിലും നിക്ഷേപിക്കുക . നിങ്ങൾ ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ആ ബാങ്കിൽ മാസനിക്ഷേപം നടത്താം .
എന്തെന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ പണം ചിലവാകുന്നു. ശ്രദ്ധ കൊടുത്തു നിക്ഷേപിക്കാൻ തുടങ്ങിയാൽ കുറച്ചു കഴിയുമ്പോൾ തന്നെ നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുന്നത് കാണാം . പല തുള്ളി പെരുവെള്ളം എന്നാണല്ലോ ചൊല്ല്....
https://www.facebook.com/Malayalivartha