കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ പാവയ്‌ക്ക
മലയാളികളുട പ്രീയപ്പെട്ട വിഭവങ്ങളായ ഉപ്പേരി, അവിയല്‍, തീയല്‍ തുടങ്ങിയവയില്‍ പാവയ്‌ക്കയും ഉള്‍പ്പെടുന്നു. രൂചി ക.യ്‌പാണെങ്കിലും അതിന്റെ ഗുണമേന്മ വളരെയേറെയാണ്. പാവല്‍ ഇല, പാവയ്‌ക്കാ കുരു എന്നിവയും ഔഷധമായി ഉപയോഗിക്കുന്നു.
ജീവിതശൈലിരോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നതിന് പാവയ്‌ക്ക ഏറെ സഹായകമാണ്. അമിതവണ്ണത്തിനും പ്രമേഹത്തിനും പാവയ്‌ക്കയുടെ ഉപയോഗം ഫലപ്രദമാണ്. പ്രമേഹമുള്ളവര്‍ രണ്ട് ഔണ്‍സ് പാവയ്‌ക്കാ നീര് തേന്‍ ചേര്‍ത്ത് കവിളില്‍ കൊള്ളുന്നത് നല്ലതാണ്.
പാവയ്‌ക്കയുടെ നീരും ഞാവല്‍ പഴവും ചേര്‍ത്ത് സേവിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് നല്ലതാണ്. ആര്‍ത്തവ സംബന്ധമായ വേദനയുള്ളവര്‍ക്കും പാവയ്‌ക്ക ഏറെ ഗുണം ചെയ്യും.
https://www.facebook.com/Malayalivartha